ഐ.പി.എല്ലിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. തങ്ങളുടെ ഒൗദ്യാഗിക ട്വിറ്ററിലൂടെയാണ് ടീം പ്രഖ്യാപനം നടത്തിയത്. വാ​തു​വെ​പ്പ്​ വി​വാ​ദ​ത്തി​ലെ ര​ണ്ടു​വ​ർ​ഷ​ത്തെ വി​ല​ക്ക് കാലാവധി കഴിഞ്ഞാണ് ചെ​െ​ന്നെ സൂ​പ്പ​ർ കി​ങ്​​സ്, രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​ ടീ​മു​ക​ൾ അ​ടു​ത്ത വ​ർ​ഷം ​െഎ.​പി.​എ​ല്ലി​ൽ തി​രി​ച്ചെ​ത്തുന്നത്. 

അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ പു​ണെ സൂ​പ്പ​ർ ജ​യ​ൻ​റ്​​സ്, ഗു​ജ​റാ​ത്ത്​ ല​യ​ൺ​സ്​ ടീ​മു​ക​ൾ അ​ടു​ത്ത ​െഎ.​പി.​എ​ല്ലി​നുണ്ടാകില്ല. ഇ​രു​ടീ​മു​ക​ളു​മാ​യി നി​ല​വി​ലു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തെ ക​രാ​ർ ഇൗ ​സീ​സ​ണോ​ടെ അ​വ​സാ​നി​ക്കുകയാണ്.  നി​ല​വി​ൽ എ​ട്ടു ടീ​മു​ക​ൾ ക​ളി​ക്കു​ന്ന ​െഎ.​പി.​എ​ല്ലി​ൽ ര​ണ്ടു ടീ​മു​ക​ളെ​ക്കൂ​ടി ഉ​ൾ​​പ്പെ​ടു​ത്തി​യാ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം 84 ആ​യി ഉ​യ​രു​മെ​ന്ന​തി​നാ​ൽ എ​ട്ടു ടീ​മു​ക​ള​ട​ങ്ങി​യ മ​ത്സ​ര​ക്ര​മം തു​ട​രാ​നാ​ണ്​ ബി.​സി.​സി.​െ​എ ആ​ലോ​ച​ന. പൂണെ ടീം ഇല്ലാതായാൽ ക്യാപ്റ്റൻ എം.എസ് ധോണി സൂപ്പർകിങ്സിലേക്ക് മടങ്ങിയെത്തിയേക്കും.

വാതുവെപ്പ് കേസിൽ പങ്കാളികളെന്ന് സുപ്രീംകോടതി നിയോഗിച്ച പാനൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗുരുനാഥ് മെയ്യപ്പന്‍റെ ചെന്നൈ സൂപ്പർ കിങ്സിനെയും രാജ് കുന്ദ്രയുടെ രാജസ്ഥാൻ റോയൽസിനെയും ഐ.പി.എല്ലിൽ നിന്ന് പുറത്താക്കിയത്.

 

 

Tags:    
News Summary - Chennai Super Kings announce return to IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.