Posted On
date_range Updated On
date_range ചണ്ഡിക ഹതുരുസിംഗ ശ്രീലങ്കൻ കോച്ച്
കൊളംബോ: ചണ്ഡിക ഹതുരുസിംഗയെ ശ്രീലങ്കൻ ഹെഡ് കോച്ചായി നിയമിച്ചു. പുതിയ നിയമനം ശ്രീലങ്കൻ ക്രിക്കറ്റ് അസോസിയേഷൻ ഒൗദ്യോഗികമായി അറിയിച്ചു. നേരത്തെ 2006 മുതൽ 2009 വരെ ശ്രീലങ്കൻ ‘എ’ ടീമിെൻറ കോച്ചായിരുന്ന ഹതുരുസിംഗ നിലവിൽ ബംഗ്ലാദേശ് പരിശീലകനാണ്. ബംഗ്ലാദേശുമായുള്ള കരാർ അവസാനിപ്പിച്ച് മുൻ ശ്രീലങ്കൻ താരം ഡിസംബർ 20ന് സ്ഥാനമേൽക്കും. 2019 ലോകകപ്പ് ക്രിക്കറ്റ് വരെ ഹതുരുസിംഗയായിരിക്കും ലങ്കയെ പരിശീലിപ്പിക്കുകയെന്നാണ് വിവരം. ലങ്കക്കായി 26 ടെസ്റ്റും 35 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.