ബദിയടുക്കയിൽ പാക്​ അനുകൂല മുദ്രാവാക്യം: പരാതി വ്യാജമെന്ന്​ തെളിഞ്ഞു

കാസർകോട്​: ഇന്ത്യക്കെതിരായ​ ക്രിക്കറ്റ്​ മത്സരം ജയിച്ചതിന് പാകിസ്​താന്​ അനുകൂലമായി ബദിയടുക്കയിൽ ഒരുവിഭാഗം പടക്കം പൊട്ടിച്ചുവെന്ന പരാതി വ്യാജമാണെന്ന്​ പൊലീസ്​ അന്വേഷണത്തിൽ തെളിഞ്ഞു. പാക്​ അനുകൂല മുദ്രാവാക്യം ഉണ്ടായിട്ടില്ലെന്ന്​ ​വിദ്യാനഗർ സി.​​െഎ ബാബു പെരിങ്ങേത്ത്​ പറഞ്ഞു. അലക്ഷ്യമായി സ്​ഫോടകവസ്​തു ഉപയോഗിച്ചതിന്​ മാത്രമാണ്​ ഇപ്പോൾ കേസെന്ന്​ അദ്ദേഹം പറഞ്ഞു. 

ദേശീയമാധ്യമങ്ങളും ചാനൽ ചർച്ചകളും ഉയർത്തിക്കൊണ്ടുവന്ന ‘പ്രശ്​നം’ ആയിരുന്ന​​ു ഇത്​. പാകിസ്​താൻ ജയിച്ചതി​​െൻറ പേരിൽ പടക്കം പൊട്ടിച്ചുവെന്ന്​ പരാതി നൽകിയത്​ ബി.ജെ.പി കുമ്പഡാജെ പഞ്ചായത്ത്​ പ്രസിഡൻറ്​ രാജേഷ്​ ഷെട്ടിയാണ്​. മതസ്​പർധ വളർത്തുന്നതിന്​ വ്യാജ പരാതി നൽകിയ സംഭവത്തിൽ ഷെട്ടിക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ സി.പി.എം കുമ്പഡാജെ പഞ്ചായത്ത്​ ലോക്കൽ സെക്രട്ടറി നാരായണൻ നമ്പ്യാർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. 

പടക്കം പൊട്ടിച്ചുവെന്ന്​ രാജേഷ്​ പറയുന്നത്​ കുമ്പഡാജെ ചക്കുടൽ പ്രദേശത്താണ്​. പരാതി നൽകിയ രാജേഷ്​ ഷെട്ടിയുടെ വീട്​ ചക്കുടലിൽനിന്ന​്​ 13 കിലോമീറ്റർ ദൂ​െര ഗാഡിഗുഡ്​ഡെയിലാണ്​.​ പടക്കംപൊട്ടുന്നതി​​െൻറ ശബ്​ദംകേട്ട രാജേഷ്​ ഒരു ദിവസം കഴിഞ്ഞാണ്​ ബദിയടുക്ക സ്​റ്റേഷനിൽ പരാതി നൽകിയത്​. മുദ്രാവാക്യത്തി​​െൻറയോ പടക്കം പൊട്ടുന്നതി​​െൻറയോ ശബ്​ദം ചക്കുടലിലേക്ക്​ കേൾക്കാൻ സാധ്യതയില്ലെന്നാണ്​ പൊലീസ്​ അന്വേഷണത്തിൽ വ്യക്തമായത്​. 
പൊടിപ്പള്ളം ബി.ജെ.പി കേന്ദ്രവും മാർപനടുക്കം സി.പി.എം കേന്ദ്രവും ചക്കുടൽ ലീഗ്​ കേന്ദ്രവുമാണ്​. ഇവർ തമ്മിലുള്ള പ്രശ്​നം പലപ്പോഴും ഉണ്ടാകാറുണ്ട്​. അതി​​െൻറ ഭാഗമാണ്​ ഇപ്പോഴുണ്ടായ വിവാദം. 23 പേർക്കെതിരെയാണ്​ കേസെടുത്തത്​. പാകിസ്താൻ മു​​ദ്രാവാക്യമുയർന്നുവെന്നത്​ നുണയാണെന്ന്​ മുസ്​ലിം ലീഗ്​ പഞ്ചായത്ത്​ പ്രസിഡൻറ്​ അലി തുപ്പക്കല്ല്​ പറഞ്ഞു. പടക്കം ​പൊട്ടിച്ചതിന്​ മാത്രമാണ്​ കേസെടുത്തതെന്നും അത്​ സ്​ഥലം എസ്​.​െഎ അ​ന്വേഷിക്കുമെന്നും ജില്ല പൊലീസ്​ മേധാവി കെ.ജി. സൈമൺ ‘മാധ്യമ’ത്തോട്​ പറഞ്ഞു. 

Tags:    
News Summary - Celebrating Pakistan's Cricket Victory; badiyadukka case fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT