Posted On
date_range Updated On
date_range നെഞ്ചുവേദന; ബ്രയാൻ ലാറ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ
മുംബൈ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ക്രിക്കറ്റ് ഇതിഹാസ താരം ബ്രയാൻ ലാറയെ ആശുപത്രിയിൽ പ്രവേശിപ്പിച് ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുള്ള താരത്തിന് അടിയന്തിര ചികിൽസ നൽകി. ഉച്ചയ്ക്ക് 12.30 ഓടെയാണ് ലാറയെ ആശുപത്രിയിലെത്തിച്ചത്.
ലാറയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ഐ.സി.സി ലോകകപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ സ്പോർട്സ് ചാനലിനായാണ് ലാറ മുംബൈയിലെത്തിയത്. ഐ.പി.എല്ലിൻെറ സമയത്തും ഇതേ ചാനലിനായി ലാറ മുംബൈയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.