സചിൻെറ 100 സെഞ്ച്വറിയുടെ റെക്കോഡ്​ മറികടക്കാൻ സാധ്യതയുള്ളത്​ ഈ താരം -ബ്രെറ്റ്​ ലീ

ന്യൂഡൽഹി: ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ എഴുതിച്ചേർത്ത സെഞ്ച്വറിയിലെ സെഞ്ച്വറിക്കുള്ള റെക്കോഡ്​ തിരുത്താനു ള്ള ശേഷി നിലവിൽ അന്താരാഷ്​ട്ര ക്രിക്കറ്റിൽ വിരാട്​ കോഹ്​ലിക്ക്​ മാത്രമാണുള്ളതെന്ന്​ മുൻ ആസ്​ട്രേലിയൻ ഫാസ് ​റ്റ്​ ബൗളർ ബ്രെറ്റ്​ ലീ അഭിപ്രായപ്പെട്ടു.

ഏകദിന റാങ്കിങ്ങിൽ ഒന്നാമനും ടെസ്​റ്റിലെ രണ്ടാം റാങ്കുകാരനുമാ യ കോഹ്​ലിയുടെ ബാറ്റിങ്​ പ്രകടനങ്ങൾ വിലയിരുത്തു​േമ്പാൾ ഇതിൽ അതിശയോക്തിയില്ല. നായകൻെറ ഭാരിച്ച ഉത്തരവാദിത്വം പേറു​േമ്പാഴും ഇന്ത്യയുടെ റൺമെഷീനായി അരങ്ങുതകർക്കുന്ന കോഹ്​ലി ഇതിനോടകം സചിൻെറ നിരവധി റെക്കോഡുകൾ പഴങ്കഥയാക്കിയിരുന്നു.

സചിൻെറ റെക്കോഡ്​ മറികടക്കുന്നതിനാവശ്യമായ കഴിവും, കായികക്ഷമതയും, മാനസിക ബലവും കോഹ്​ലിക്കുണ്ടെന്ന്​ സ്​റ്റാർ സ്​പോർട്​സ്​ ക്രിക്കറ്റ്​ കണക്​ട്​ ഷോയുമായി സംവദിക്കവേ ലീ പറഞ്ഞു.

കോഹ്​ലിയുടെ പ്രതിഭയുടെ കാര്യത്തിൽ തർക്കമില്ല. രണ്ടാമത്തെ കാര്യം ഫിറ്റ്‌നസാണ്. മൂന്നാമത്തേത് മാനസികമായ കരുത്താണ്. കായികക്ഷമത കാത്തുസൂക്ഷിക്കുന്നതിനൊപ്പം മാനസിക ബലം കൂടിയുണ്ടെങ്കിൽ മാത്രമേ കോഹ്​ലിക്കു സച്ചിനെ മറികടക്കാന്‍ സാധിക്കൂ. വീട്​, ഭാര്യ, കുട്ടികൾ എന്നിവയിൽ നിന്നെല്ലാം പിരിഞ്ഞിരിക്കേണ്ട സാഹചര്യം വരും. ഈ വിഷമ ഘട്ടങ്ങളെയൊക്കെ മറികടക്കണമെങ്കില്‍ മനസ്സിന് ദൃഢത ഉണ്ടായേ തീരൂവെന്നും ലീ വിശദീകരിച്ചു.

49 ഏകദിന സെഞ്ച്വറികളും 51ടെസ്​റ്റ്​ സെഞ്ച്വറികളുമടക്കമാണ്​ സചിൻ 100 അന്താരാഷ്​ട്ര ​െസഞ്ച്വറികളെന്ന അതുല്യ നേട്ടത്തിലെത്തിയത്​. ഏകദിനത്തിൽ 44ഉം ടെസ്​റ്റിൽ 27ഉം​ ​െസഞ്ച്വറികൾ സ്വന്തമായുള്ള കോഹ്​ലിക്ക്​ 29 സെഞ്ച്വറികൾ കൂടി നേടിയാൽ സചിനൊപ്പമെത്തും.

ഇങ്ങനെയൊക്കെയാണെങ്കിലും സചിൻെറ റെക്കോഡ്​ മറികടക്കൽ അത്ര എളുപ്പമാകില്ലെന്നും ലീ കുട്ടിച്ചേർത്തു. എങ്ങനെയാണ്​ ഒരാൾക്ക്​ സചിൻ ടെണ്ടുൽക്കറിനെ മറികടക്കാനാകുക. ​അദ്ദേഹം ക്രിക്കറ്റിൻെറ ൈദവമാണ്​. ഒരാൾക്കെങ്ങനെയാണ്​ ദൈവത്തെ മറികടക്കാനാകുക. നമുക്ക്​ കാത്തിരുന്ന്​ കാണാം- ലീ കൂട്ടിച്ചേർത്തു.

Tags:    
News Summary - brett lee says virat kohli can break sachin tendulkars 100 centuries record- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT