മെല്‍ബണ്‍: ക്രിക്കറ്റില്‍ മാത്രമല്ല, കായിക ലോകത്തും ഇതിഹാസമാണ് ആസ്ട്രേലിയയുടെ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍. 52 ടെസ്റ്റില്‍നിന്നായി 99.94 ശരാശരി. സ്റ്റംപും ഗോള്‍ഫ് സ്റ്റിക്കുംകൊണ്ട് ബാറ്റിങ് പരിശീലിച്ച് ക്രീസിലത്തെുന്ന ബ്രാഡ്മാന്‍ എന്നും ബൗളര്‍മാരുടെ അന്തകനായിരുന്നു.
1928ല്‍ തുടങ്ങി 1948ല്‍ അവസാനിച്ച കരിയറിലെ അതുല്യ നേട്ടങ്ങളുടെ പ്രതാപത്തിലായിരുന്നു മരണംവരെയും ബ്രാഡ്മാന്‍. തൊട്ടതെല്ലാം റെക്കോഡാക്കി, അവയെല്ലാം പതിറ്റാണ്ടുകളോളം ഭദ്രവും. 2001 ഫെബ്രുവരി 25ന് 92ാം വയസ്സില്‍ മരണമടഞ്ഞ ശേഷവും ക്രിക്കറ്റ് ചുറ്റുവട്ടങ്ങളില്‍ ബ്രാഡ്മാന്‍ ചോദ്യം ചെയ്യപ്പെടാത്ത ഇതിഹാസമായി തുടര്‍ന്നു.
പക്ഷേ, ക്രിക്കറ്റ് മാറിയതിനൊപ്പം ഇതിഹാസവും ചോദ്യംചെയ്യപ്പെടുകയാണ്. ക്രിക്കറ്റ് ലോകത്തെ അതുല്യവ്യക്തിത്വമായി എക്കാലവും വാഴ്ത്തിയ ബ്രാഡ്മാന്‍െറ മികവിനെ കാലവുമായി താരതമ്യംചെയ്ത് ചോദ്യം ചെയ്യുകയാണ് നാട്ടുകാരന്‍ കൂടിയായ മറ്റൊരു ക്രിക്കറ്റര്‍. 1978 മുതല്‍ 1985 വരെ ആസ്ട്രേലിയക്കായി ടെസ്റ്റിലും ഏകദിനത്തിലും കളിച്ച റോഡ്നി ഹോഗ് കണക്കുകള്‍ നിരത്തിയാണ് ബ്രാഡ്മാനെ വിമര്‍ശിക്കുന്നത്.
ഇന്നായിരുന്നു കളിച്ചതെങ്കില്‍ 99.94 ശരാശരിയുടെ ഏഴയലത്ത്പോലും ബ്രാഡ്മാനത്തെില്ളെന്ന് തുറന്നടിച്ച റോഡ്നിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നെങ്കിലും കണക്കുകള്‍ നിരത്തി സമര്‍ഥിച്ച താരത്തെ പിന്തുണക്കുന്നവരും ഏറെ.
‘പറയുന്നത് അനാദരവായിരിക്കാം. 1920-1950 കാലത്ത് ബാറ്റിങ് ഇപ്പോഴത്തേതിനെക്കാള്‍ ഏറെ എളുപ്പമായിരുന്നു. ബ്രാഡ്മാന്‍ മികച്ച പ്രതിഭയാണ്. 1970ന് ശേഷമാണ് അദ്ദേഹം കളിച്ചിരുന്നതെങ്കില്‍ 99 ശരാശരിയൊന്നും നേടാനാവില്ല’ - അഭിമുഖത്തില്‍ ഹോഗ് പറഞ്ഞു. രണ്ടു കാലത്തെയും ഇംഗ്ളീഷ് ബാറ്റ്സ്മാന്മാരുടെ ശരാശരി താരതമ്യം ചെയ്താണ് ഹോഗ് സംസാരിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഗ്രഹാം ഗൂച്ച് (42 ശതമാനം), ഡേവിഡ് ഗോവര്‍ (43), അലന്‍ ലാംബ് (40), ജെഫ് ബോയ്കോട്ട് (47), കെവിന്‍ പീറ്റേഴ്സന്‍ (47) എന്നിങ്ങനെയാണ് ശരാശരി.
എന്നാല്‍, 1920-50 കാലത്തെ പ്രമുഖരായ വാള്‍ട്ടര്‍ ഹാമന്‍ഡ് (58), ഹെര്‍ബര്‍ട് സ്റ്റ്ക്ളിഫ് (60), ലെന്‍ ഹട്ടന്‍ (56), ജാക് ഹോബ്സ് (56) എന്നിങ്ങനെയായിരുന്നു ശരാശരി. കളി ഏറെ മാറിയതോടെ ഇപ്പോള്‍ ബ്രാഡ്മാനും റെക്കോഡ് ശരാശരിയില്‍ എത്താനാവില്ല -ഹോഗ് പറഞ്ഞു. മുന്‍ ഓസീസ് പേസ് ബൗളറുടെ അഭിപ്രായം സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.