‘എ​ത്ര​യു​മാ​വാം, ഒ​രു ല​ക്ഷ​ത്തി​ൽ കു​റ​യ​രു​ത്​’

മും​ൈ​ബ: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ അ​തീ​വ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ക​ഴി​യു​ന്ന മു​ൻ ഇ​ന്ത്യ​ൻ ബാ​റ്റ ്​​സ്​​മാ​ൻ ജേ​ക്ക​ബ്​ മാ​ർ​ട്ടി​ന്​ ദേ​ശീ​യ താ​രം ക്രു​ണാ​ൽ പാ​ണ്ഡ്യ​യു​ടെ വ​ക ബ്ലാ​ങ്ക്​ ചെ​ക്ക്. ചി​കി​ത ്സ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ബ​റോ​ഡ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി സ​ഞ്​​ജ​യ്​ പ​േ​ട്ട​ലി​നാ​ണ്​ പാ​ണ്ഡ്യ ചെ​ക്ക്​ കൈ​മാ​റി​യ​ത്. ‘‘ദ​യ​വാ​യി ആ​വ​ശ്യ​മാ​യ തു​ക എ​ഴു​തി എ​ടു​ക്കൂ. പ​ക്ഷേ, ഒ​രു ല​ക്ഷം രൂ​പ​യി​ൽ കു​റ​യ​രു​ത്​’’ - പാ​ണ്ഡ്യ പ​റ​ഞ്ഞു.

ബ​റോ​ഡ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ബാ​റ്റ്​​സ്​​മാ​ന്മാ​രി​ൽ ഒ​രാ​ളാ​യ മാ​ർ​ട്ടി​ന്​ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 28നാ​ണ്​ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ര​ളി​നും ശ്വാ​സ​കോ​ശ​ത്തി​നും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യ മാ​ർ​ട്ടി​ൻ അ​ന്നു മു​ത​ൽ ​െവ​ൻ​റി​ലേ​റ്റ​റി​ലാ​ണ്. പ്ര​തി​ദി​നം 70,000 ത്തി​ലേ​റെ രൂ​പ​യാ​ണ്​ ചി​കി​ത്സ​ക്കാ​യി വേ​ണ്ടി​വ​രു​ന്ന​ത്.

Tags:    
News Summary - Blank Cheque From Krunal Pandya For Ex-India Player Jacob Martin -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.