ബംഗളൂരു: ബംഗളൂരുവിലെ മടിവാള കേന്ദ്രീകരിച്ച് ഒരു പറ്റം ചെറുപ്പക്കാർ ആരംഭിച്ച ബംഗളൂരു മലയാളി സ്പോർട്സ് ക്ലബ്ബിെൻറ പ്രഥമ ക്രിക്കറ്റ് ടൂർണമെൻറ് മെയ് അഞ്ചിന് നടക്കും. ബി.എം.എസ്.സി ബംഗളൂരു പ്രീമിയർ ലീഗ് (ബി.പി.എൽ) എന്നപേരിലാണ് ടൂർണമെൻറ് അഞ്ചിന് രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ചുവരെ മടിവാള സെൻറ് ജോൺസ് ക്വാട്ടേഴ്സ് ഗ്രൗണ്ടിലാണ് പ്രീമിയർ ലീഗ് നടക്കുക.
മടിവാള ബ്ലാസ്റ്റേഴ്സ്, ഗ്രിഫൻസ്, ദാദ ബോയ്സ്, റോയൽ സ്ട്രൈക്കേഴ്സ്, കിങ്സ് ഇലവൻ ബംഗളൂരു, ഡ്രീം ചേസേഴ്സ്, ഒാൾ മോങ്ക്സ്, മൈറ്റി ഈഗിൾസ് എന്നിവയാണ് ബി.എം.എസ്.സി ക്രിക്കറ്റ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന ടീമുകൾ. ബംഗളൂരുവിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ പഠിക്കുന്ന മലയാളികളെ മാത്രം ഉൾപ്പെടുത്തിയുള്ള ക്രിക്കറ്റ് ടൂർണമെൻറാണിത്.
ബംഗളൂരു മലയാളികൾക്കിടയിൽ കായികമേഖലയിലെ വളർച്ചക്കായി ഇക്കഴിഞ്ഞ മാർച്ചിനാണ് ബി.എം.എസ്.സി പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 100ലധികം പേരാണ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. 160ലധികം മലയാളികളാണ് ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കാൻ പേര് നൽകിയിരുന്നത്.
പേര് നൽകിയവരിൽനിന്നും എട്ടുപേരെ ക്യാപ്റ്റന്മാരായി തെരഞ്ഞെടുക്കുകയും പിന്നീട് ലേലം വിളിയിലൂടെ എട്ടു ടീമുകളിലേക്കും അംഗങ്ങളെ വിളിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ കർണാടക അത് ലറ്റിക്സ് കൗൺസിൽ സി.ഇ.ഒ എൽവിസ് മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.