ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലിന്​ തെന്നിന്ത്യൻ വധു

മെൽബൺ: കു​ർ​ത്ത​യി​ൽ തി​ള​ങ്ങി വ​ര​ൻ. ഷെ​ർ​വാ​ണി​യ​ണി​ഞ്ഞ്​ വ​ധു. ​ത​ന​ത്​ ഇ​ന്ത്യ​ൻ ശൈ​ലി​യി​ലു​ള്ള ഒ​രു വ ി​വാ​ഹ​നി​ശ്ച​യം മെ​ൽ​ബ​ണി​ൽ ന​ട​ന്നു. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ന്‍ വേ​ഷ​ത്തി​ൽ ച​ട​ങ്ങി​നെ​ത്തി​യ ആ​സ്ട്രേ ​ലി​യ​ൻ ക്രി​ക്ക​റ്റ് താ​രം ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലാ​ണ്​ വ​ര​ൻ. മെ​ൽ​ബ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഇ​ന്ത് യ​ൻ വം​ശ​ജ വി​നി രാ​മ​നാ​ണ് വ​ധു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ കു​ടും​ബ​വേ​രു​ക​ളു​ള്ള വി​നി ആ​സ്‌​ട്രേ​ലി​യ​യി​ലാ​ണ് ജ​നി​ച്ച​തും വ​ള​ര്‍ന്ന​തും. മെ​ൽ​ബ​ണി​ൽ ഇ​ന്ത്യ​ൻ ആ​ചാ​ര​പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​ശം​സ​യു​മാ​യെ​ത്തി. വി​നി രാ​മ​ന്‍ ഇ​ൻ​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി പു​റ​ത്തു​വി​ട്ട ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. മു​മ്പും ഇ​വ​ര്‍ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ആ​സ്ട്രേ​ലി​യ​യി​ൽ ഫാ​ർ​മ​സി​സ്​​റ്റാ​ണ് വി​നി. ഇ​രു​വ​രും ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണ്. ഫെ​ബ്രു​വ​രി​യി​ലാ​ണ് മാ​ക്സ്‌​വെ​ൽ വി​വാ​ഹ​നി​ശ്ച​യ വാ​ർ​ത്ത ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണ്. മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ തു​ട​ര്‍ന്ന് ക്രി​ക്ക​റ്റി​ല്‍നി​ന്ന്​ വി​ട്ടു​നി​ന്ന മാ​ക്‌​സ്​ വെ​ല്ലി​ന്​ തു​ണ​യാ​യ​ത്​ വി​നി ത​ന്നെ.

Tags:    
News Summary - australian cricketer glen maxwell wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.