Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കക്കെതിരെ ആസ്ട്രേലിയ അഞ്ചിന് 225
ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം വെളിച്ചക്കുറവുമൂലം 14 ഒാവർ നേരത്തേ കളിനിർത്തിയപ്പോൾ സന്ദർശകർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു.
ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിെൻറയും (56) ഡേവിഡ് വാർണറുടെയും (51) അർധ ശതകങ്ങളാണ് ഒാസീസിന് തുണയായത്. ഷോൺ മാർഷ് 40 റൺസെടുത്തു. മിച്ചൽ മാർഷും (32) ടിം പെയ്നുമാണ് (21) ക്രീസിൽ. ദക്ഷിണാഫ്രിക്കക്കായി വെർനോൻ ഫിലാൻഡറും കേശവ് മഹാരാജും രണ്ട് വിക്കറ്റും കാഗിേസാ റബാദ ഒരു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.