ഹൊബാട്ട്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്‍െറ മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ ലീഡ് മറികടക്കാന്‍ കങ്കാരുപ്പട പൊരുതുന്നു. മഴമൂലം രണ്ടാം ദിവസം പൂര്‍ണമായും ഒഴിവാക്കിയതിനുപിന്നാലെ മൂന്നാം ദിനം ആതിഥേയര്‍ രണ്ടിന് 121 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്സില്‍ 85ന് പുറത്തായി 241 റണ്‍സ് ലീഡ് വഴങ്ങിയ നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഓസീസ്. സ്കോര്‍ ആസ്ട്രേലിയ 85, 121/2 ദക്ഷിണാഫ്രിക്ക 326. 56 റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും 18 റണ്‍സുമായി ഡേവിഡ് സ്മിത്തുമാണ് ക്രീസില്‍. ജോ ബേണ്‍സിന്‍െറയും (0) ഡേവിഡ് വാര്‍ണറുടെയും (45) വിക്കറ്റുകളാണ് നഷ്ടമായത്. ഡികോക്കിന്‍െറ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ താരതമ്യേന ഉയര്‍ന്ന സ്കോറിലേക്കത്തെിച്ചത്. 17 ഫോറുകളുടെ അകമ്പടിയോടുകൂടി ഡികോക്ക് 104 റണ്‍സെടുത്തു. എട്ടുവിക്കറ്റ് കൈയിലിരിക്കെ ആസ്ട്രേലിയക്ക് ഇന്നിങ്സ് തോല്‍വിയൊഴിവാക്കാന്‍ 120 റണ്‍സുകൂടി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.