Posted On
date_range Updated On
date_range തുടർച്ചയായ ഏഴു തോൽവികൾക്ക് ഒടുവിൽ ആസ്ട്രേലിയക്ക് ജയം
അഡ്ലെയ്ഡ്: തുടർച്ചയായ ഏഴു തോൽവികൾക്കുശേഷം ആസ്ട്രേലിയൻ ഏകദിന ടീമിന് ജയം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഏഴു റൺസിനായിരുന്നു ഒാസീസിെൻറ ജയം. ആദ്യം ബാറ്റ് ചെയ്ത് 231 റൺസെടുക്കാനേ ആയുള്ളൂവെങ്കിലും എതിരാളികളുടെ ഇന്നിങ്സ് ഒമ്പതിന് 224ൽ ഒതുക്കിയാണ് ആതിഥേയർ വിജയം കരസ്ഥമാക്കിയത്.
ഒാസീസ് നിരയിൽ അലക്സ് കാരി (47), ക്രിസ് ലിന (44), ആരോൺ ഫിഞ്ച് (41) എന്നിവരാണ് തിളങ്ങിയത്. കാഗിസോ റബാദ നാലു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഡേവിഡ് മില്ലർ (51), ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് (47) എന്നിവർ ചെറുത്തുനിന്നെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.
മൂന്നു വിക്കറ്റ് പിഴുത മാർകസ് സ്റ്റോയ്നിസ്, രണ്ടു വീതം വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ ഒതുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.