ഏഷ്യ കപ്പ്: ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഹോങ്കോങ്ങിനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി.
22 പന്തിൽ 23 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ഇഹ്സാൻ ഖാൻെറ പന്തിൽ നിസാഖത് ഖാന് ക്യാച്ച് നൽകിയാണ് പുറത്തായത്.

ശിഖർ ധവാൻ(47), അമ്പാട്ടി റായിഡു (20) എന്നിവരാണ് ക്രീസിൽ. 18 ഓവറുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ‌ 90 റൺസെന്ന നിലയിലാണ്. ടോസ് നേടിയ ഹോങ്കോങ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി യുവതാരം ഖലീൽ അഹമ്മദ് ഇന്ന് ആദ്യമൽസരം കളിക്കും.

ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ മ​ത്സ​രം നാളെയാണ്. ഹോ​േ​ങ്കാ​ങ്ങി​നെ​തി​രാ​യ മ​ത്സ​രം ഇന്ത്യക്ക് ക​ടു​പ്പ​മേ​റി​ല്ലെ​ന്നു വേ​ണം ക​രു​താ​ൻ. ഹോ​േ​ങ്കാ​ങ്ങാ​വ​െ​ട്ട, ആ​ദ്യ ക​ളി​യി​ൽ പാ​കി​സ്​​താ​നോ​ട്​ ത​ക​ർ​ന്നാ​ണ്​ വ​രു​ന്ന​ത്.

അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​നു​​ള്ള ഇ​ന്ത്യ​ക്ക്​ ടീം ​കോം​ബി​നേ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​താ​ണ്​ പ്ര​ധാ​ന വെ​ല്ലു​വി​ളി. 2008ലെ ​ഏ​ഷ്യ​ക​പ്പി​ൽ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 256 റ​ൺ​സി​​​​െൻറ വ​മ്പ​ൻ ജ​യം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.


Tags:    
News Summary - asia cup cricket 2018 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.