Posted On
date_range Updated On
date_range പുജാരക്കും ജെജെക്കും അർജുന ശിപാർശ
ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളായ ചേതേശ്വർ പുജാര, ഹർമൻപ്രീത് കൗർ, ഫുട്ബാൾ താരങ്ങളായ ജെജെ ലാൽപെഖ്ലുവ, ഒയ്നം ബെംബം ദേവി, ഗുർപ്രീത്സിങ് സന്ധു എന്നിവർക്ക് കായിക പുരസ്കാരമായ അർജുന അവാർഡിന് ശിപാർശ. കഴിഞ്ഞ സീസണിൽ 13 ടെസ്റ്റിലായി 1316 റൺസാണ് പുജാര നേടിയത്.
സ്ഥിരതയാർന്ന പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ ബി.സി.സി.െഎ ശിപാർശ ചെയ്തത്. മണിപ്പൂരുകാരിയായ ബെംബംദേവി കഴിഞ്ഞ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ ജേതാക്കളാക്കിയാണ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്.
വനിത ഫുട്ബാളിലെ ഇതിഹാസ താരം കൂടിയാണ് ഇൗ 37കാരി. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ ഫുട്ബാളർ പുരസ്കാരത്തിനുടമയായിരുന്നു ദേശീയ ടീമംഗമായ ജെജെ ലാൽപെഖ്ലുവ. ഇന്ത്യൻ ഗോൾകീപ്പറായ ഗുർപ്രീത് സിങ് നോർവീജിയൻ ക്ലബ് താരം കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.