Posted On
date_range Updated On
date_range അർജുന അവാർഡ്: ബുംറയെ നിർദേശിക്കാൻ ബി.സി.സി.ഐ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും അർജുന അവാർഡിനുള്ള നാമനിർദേശ പട്ടികയിൽ ഒന്നാമനായി ജസ്പ്രീത് ബുംറ. കഴിഞ്ഞ നാലുവർഷത്തെ പ്രകടനം വിലയിരുത്തിയാണ് ബുംറയെ നാമനിർദേശം ചെയ്യാനുള്ള നീക്കം. കഴിഞ്ഞ വർഷവും ബുംറയുടെ പേര് നിർദേശിച്ചെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ രണ്ടു വർഷം മാത്രമാണ് പരിചയം എന്ന് വിലയിരുത്തിയാണ് തള്ളിയത്.
ഇതോടെ രവീന്ദ്ര ജദേജക്ക് അർജുന സമ്മാനിച്ചു. ഇക്കുറി, ബുംറ ഒന്നാമതും, ഓപണിങ് ബാറ്റ്സ്മാൻ ശിഖർ ധവാൻ രണ്ടാമതുമായാണ് പരിഗണിക്കുന്നത്. 2018ലും ധവാനെ നിർദേശിച്ചെങ്കിലും വനിത താരം സ്മൃതി മന്ഥനയെ മാത്രമാണ് അവാർഡിന് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.