Posted On
date_range Updated On
date_range അടുക്കള കത്രികയെടുത്ത് അനുഷ്ക ബാർബറായി; കോവിഡ് കാലത്ത് കോഹ്ലിക്ക് കിടിലൻ ഹെയർസ്റ്റൈൽ
ന്യൂഡൽഹി: ബാറ്റുകൊണ്ടുള്ള കട്ടും അപ്പർകട്ടുമൊക്കെ തൽക്കാലം കളത്തിന് പുറത്തായ ലോക്ക് ഡൗൺ ജീവിതത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഹെയർകട്ടാണ് ഇപ്പോൾ വൈറൽ. കോവിഡ് ഭീതി രാജ്യത്തെ വരിഞ്ഞുമുറുക്കുന്ന ഘട്ടത്തിൽ ആരാധകരോട് സുരക്ഷിതമായി വീട്ടിലിരിക്കാൻ അഭ്യർഥിച്ച കോഹ്ലിയും വീട്ടിനുള്ളിൽ കഴിഞ്ഞുകൂടുകയാണിപ്പോൾ.
‘ഇതാണ് ഈ സമ്പർക്ക വിലക്കുകാലം നിങ്ങൾക്ക് തരുന്നത്. അടുക്കള കത്രിക കൊണ്ട് നല്ലൊരു ഹെയർ സ്റ്റൈൽ നേടുന്നതുപോലെയുള്ള കാര്യങ്ങളൊക്കെ സംഭവിക്കാൻ നിങ്ങൾ അനുവദിക്കുക.’ -അനുഷ്ക തെൻറ മുടിവെട്ടുന്ന വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച് കോഹ്ലി പറഞ്ഞു. ‘എെൻറ ഭാര്യയുടെ വക മനോഹരമായ ഹെയർസ്റ്റൈൽ’ എന്ന് പുകഴ്ത്തിയാണ് കോഹ്ലി വിഡിയോ അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.