രണ്ടു വര്‍ഷത്തിലേറെ നീണ്ട നടപടികള്‍;നിയമയുദ്ധം ഒരു വര്‍ഷത്തോളം 

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണതലത്തിലെ ശുദ്ധികലശത്തിനായി സുപ്രീംകോടതി നിയമിച്ച ലോധകമ്മിറ്റി രാജ്യാന്തര തലത്തിലും വാര്‍ത്തയായിരുന്നു. കായിക രംഗത്തെ ദുര്‍നടപ്പുകള്‍ക്കെതിരായ നിയമയുദ്ധമായി ലോകമാധ്യമങ്ങളും വാഴ്ത്തി. ഫിഫ കഴിഞ്ഞാല്‍, ലോകത്തെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള സംഘടനായ ബി.സി.സി.ഐയും സുപ്രീംകോടതിയും ഇതിന്‍െറ പേരില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി തുറന്നപോരാട്ടത്തിലുമായിരുന്നു. ഒടുവില്‍ ക്രിക്കറ്റും കോടതിയും ജയിച്ചു. നാള്‍വഴിയിലൂടെ.
2015 ജനുവരി:ഇന്ത്യന്‍ ക്രിക്കറ്റ് ഭരണപരിഷ്കരണത്തിന് സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായി കമ്മിറ്റി രൂപവത്കരിച്ചു
ഏപ്രില്‍: ഇന്ത്യന്‍ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ ബി.സി.സി.ഐക്ക് എട്ടു വിഭാഗങ്ങളിലായി 82 ചോദ്യാവലി
2016 ജനുവരി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ശുദ്ധികലശത്തിന് തുടക്കമിട്ട് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഭാരവാഹികള്‍ക്ക് 70 വയസ്സ് പരിധി, പരമാവധി ഒമ്പതു വര്‍ഷം ഭാരവാഹിത്വം, ഒരു സംസ്ഥാനം-ഒരു വോട്ട് തുടങ്ങിയവ സുപ്രധാന നിര്‍ദേശങ്ങള്‍ 
കമ്മിറ്റി ശിപാര്‍ശയില്‍ അഭിപ്രായമാരാഞ്ഞ് ബി.സി.സി.ഐ അസോസിയേഷനുകള്‍ക്ക് കത്തയച്ചു 
ഫെബ്രുവരി
ബോര്‍ഡിന് സുപ്രീംകോടതി അന്ത്യശാസനം. മാര്‍ച്ച് മൂന്നിനകം വിശദീകരണം നല്‍കാന്‍ നിര്‍ദേശം
റിപ്പോര്‍ട്ടിലെ നിര്‍ദേശം പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ബോര്‍ഡ് പ്രസിഡന്‍റ്. കമ്മിറ്റി ശിപാര്‍ശയില്‍ പൊരുത്തക്കേടുകളുണ്ടെന്നും ബോര്‍ഡ് 
പ്രതിഷേധവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ 
മാര്‍ച്ച് 
അന്ത്യശാസനം അവസാനിക്കുംമുമ്പ് പൊടിക്കൈ പ്രയോഗങ്ങളുമായി ബോര്‍ഡിന്‍െറ സത്യവാങ്മൂലം. പ്രധാന നിര്‍ദേശങ്ങള്‍ നടപ്പാക്കാതെ ഓംബുഡ്സ്മാന്‍, സി.ഇ.ഒ, ഫിനാന്‍സ് ഓഫിസര്‍ എന്നിവരെ നിയമിച്ചു 
ഏപ്രില്‍
കമ്മിറ്റി ശിപാര്‍ശ നടപ്പാക്കുന്നതു സംബന്ധിച്ച് കോടതിയില്‍ ബോര്‍ഡിന്‍െറ വിവിധ വാദമുഖങ്ങള്‍. ശക്തമായ ഭാഷയില്‍ താക്കീതുചെയ്ത് സുപ്രീംകോടതി. രണ്ടു മാസത്തിനിടെ ബോര്‍ഡിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ 
ജൂണ്‍ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് അന്തിമ ഉത്തരവ് മൂന്നാഴ്ചക്കകമെന്ന് സുപ്രീംകോടതി 
ജൂലൈ
18നുള്ള ഉത്തരവില്‍ കമ്മിറ്റി ശിപാര്‍ശകളില്‍ ഭൂരിപക്ഷവും കോടതി അംഗീകരിച്ചു. ആറു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് ബോര്‍ഡിന് നിര്‍ദേശം 
ഒമ്പതു വര്‍ഷത്തില്‍ കൂടുതല്‍ കാലം സ്റ്റേറ്റ് അസോസിയേഷന്‍ ഭാരവാഹിത്വവും പാടില്ളെന്ന് ലോധ 
24ന് ശരദ്പവാര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
ആഗസ്റ്റ്
ലോധ കമ്മിറ്റി ശിപാര്‍ശ നടപ്പാക്കാനായി ബോര്‍ഡ് ലീഗല്‍ പാനല്‍ രൂപവത്കരിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു തലവന്‍
കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് കട്ജു. സെപ്റ്റംബറില്‍ വാര്‍ഷിക പൊതുയോഗമെന്ന് ബോര്‍ഡ്. ശിപാര്‍ശ നടപ്പാക്കാതെ യോഗം അസാധുവെന്ന് ലോധ
സെപ്റ്റംബര്‍
 ബി.സി.സി.ഐ-കോടതി പ്രശ്നത്തില്‍ ഇടപെടില്ളെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. സര്‍ക്കാര്‍ ഇടപെടലായി കരുതാനാവില്ളെന്ന് ഐ.സി.സി 
 ശിപാര്‍ശ നടപ്പാക്കുന്നതില്‍ ബോര്‍ഡ് തടസ്സംനില്‍ക്കുന്നുവെന്ന് ലോധ സുപ്രീംകോടതിയില്‍. ബോര്‍ഡിന് ചീഫ് ജസ്റ്റിസിന്‍െറ താക്കീത്
ഒക്ടോബര്‍
 അന്ത്യശാസനം ലംഘിച്ച ബോര്‍ഡിന്‍െറ ഇടപാടുകള്‍ മരവിപ്പിക്കാന്‍ രണ്ടു ബാങ്കുകള്‍ക്ക് കോടതി നിര്‍ദേശം 
 ശിപാര്‍ശ നടപ്പാക്കാത്ത സ്റ്റേറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് നല്‍കേണ്ടെന്ന് കോടതി
 സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ സി.എ.ജിയെ നിയമിക്കണമെന്ന ശിപാര്‍ശക്കെതിരെ ഐ.സി.സിയില്‍നിന്ന് കത്ത് ആവശ്യപ്പെട്ടിട്ടില്ളെന്ന് അനുരാഗ് ഠാകുറിന്‍െറ സത്യവാങ്മൂലം. ബോര്‍ഡിന്‍െറ സാമ്പത്തിക ഇടപാടുകളില്‍ പിടിമുറുക്കി കോടതി

ഡിസംബര്‍
ഐ.സി.സി അധ്യക്ഷന്‍ ശശാങ്ക് മനോഹറിന്‍െറ വെളിപ്പെടുത്തലിലൂടെ അനുരാഗ് ഠാകുറിനെതിരെ കോടതി. ബോര്‍ഡ് പ്രസിഡന്‍റിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കുമെന്ന് മുന്നറിയിപ്പ്

2017 ജനുവരി
ഠാകുറിനെയും സെക്രട്ടറി ഷിര്‍കെയെയും പുറത്താക്കി, രണ്ട് അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രീംകോടതി ഉത്തരവ്

Tags:    
News Summary - Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.