Posted On
date_range Updated On
date_range പടിയിറങ്ങി ആറുമാസത്തിനകം മാത്യൂസ് വീണ്ടും ലങ്കൻ ക്യാപ്റ്റൻ
കൊളംബോ: പടിയിറങ്ങി ആറുമാസത്തിനകം എയ്ഞ്ചലോ മാത്യൂസ് വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക്. ട്വൻറി20, ഏകദിന ക്യാപ്റ്റനായി എയ്ഞ്ചലോ മാത്യൂസിനെ നിയമിച്ചതായി ശ്രീലങ്കൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
2019 ലോകകപ്പ് മുന്നിൽകണ്ടാണ് താരത്തെ ക്യാപ്റ്റനായി നിയമിച്ചത്. മോശം ഫോമും തുടർച്ചയായ പരിക്കും കുഴക്കിയതോടെ കഴിഞ്ഞ ജൂലൈയിലാണ് താരം മൂന്ന് േഫാർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. ടെസ്റ്റ് ക്യാപ്റ്റനായി ദിനേഷ് ചാണ്ഡിമൽ തന്നെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.