Posted On
date_range Updated On
date_range അമ്പാട്ടി റായുഡുവിെൻറ ബൗളിങ് ആക്ഷനെതിരെ പരാതി
സിഡ്നി: ഇന്ത്യൻതാരം അമ്പാട്ടി റായുഡുവിെൻറ ബൗളിങ് ആക്ഷനെതിരെ പരാതിയുമായി മാച്ച് ഒഫീഷ്യലുകൾ. ശനിയാഴ്ച ആസ്ട്രേലിയക്കെതിരെ നടന്ന ഒന്നാം ഏകദിനത്തിനു പിന്നാലെയാണ് പരാതി ഉയർന്നത്.
നിയമവിരുദ്ധമായ രീതിയിൽ ബൗൾ ചെയ്തുവെന്ന് സംശയിക്കുന്നതായി അധികൃതർ ഇന്ത്യൻ ടീം മാനേജ്മെൻറിന് നൽകിയ പരാതിയിൽ പറയുന്നു. പരാതി ലഭിച്ച സാഹചര്യത്തിൽ 14 ദിവസത്തിനകം പരിശോധനക്ക് വിധേയനാവേണ്ടിവരും.
എന്നാൽ, പരാതിയുടെ പേരിൽ അടുത്ത കളികളിൽ റായുഡുവിന് വിലക്കുണ്ടാവില്ലെന്ന് െഎ.സി.സി അറിയിച്ചു. ഒന്നാം ഏകദിനത്തിൽ രണ്ട് ഒാവറാണ് റായുഡു എറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.