Posted On
date_range Updated On
date_range നായകസ്ഥാനമൊഴിയുന്ന കാര്യം തീരുമാനിച്ചിട്ടില്ല -കുക്ക്
രാജ്കോട്ട്: സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ളെന്ന് ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. എത്രകാലം നായകനായി തുടരുമെന്ന് അറിയില്ളെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കുക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന തരത്തില്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് കുക്കിന്‍െറ വിശദീകരണം.
താങ്കള്‍ എത്രകാലം നായകനായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ സത്യസന്ധമായ ഉത്തരം നല്‍കുകയായിരുന്നു ചെയ്തതെന്ന് കുക്ക് പറഞ്ഞു. എനിക്ക് അറിയില്ല. ചിലപ്പോള്‍ രണ്ടു മാസമാവാം. ആറു മാസമാവാം. പര്യടനം തീരുന്നതുവരെയാവാം എന്നായിരുന്നു പറഞ്ഞത്. അതിനെയാണ് മാധ്യമങ്ങള്‍ മറ്റു രീതിയില്‍ വിലയിരുത്തിയത് -കുക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.