കുക്ക് ടെസ്റ്റ്  ക്യാപ്റ്റന്‍  സ്ഥാനമൊഴിഞ്ഞു

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 4-0ത്തിന് നാണംകെട്ടതിനു പിന്നാലെ ഇംഗ്ളണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും അലസ്റ്റര്‍ കുക്ക് രാജിവെച്ചു. ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡാണ് (ഇ.സി.ബി) ഇക്കാര്യം അറിയിച്ചത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇംഗ്ളണ്ട് ബാറ്റ്സ്മാനായ കുക്ക് 2012 ആഗസ്റ്റിലാണ് ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത്. 2013ല്‍ ആഷസ് പരമ്പരയും 2015ല്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും പരമ്പരയും നേടി ടീമിനെ ഉന്നതങ്ങളിലേക്കത്തെിച്ച ക്യാപ്റ്റനാണ് പടിയിറങ്ങുന്നത്. 11,057 റണ്‍സാണ് താരത്തിന്‍െറ ടെസ്റ്റ് സമ്പാദ്യം. ഇംഗ്ളണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അരങ്ങേറ്റം നടത്തിയതും (140) കൂടുതല്‍ സെഞ്ചറി നേടിയ താരവും (30) കുക്ക് തന്നെയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ കുക്കിന്‍െറ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. സ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരനായി ജോ റൂട്ടിന്‍െറ പേരാണ് ബോര്‍ഡിന് മുന്നിലുള്ളത്.
 
Tags:    
News Summary - Alastair Cook quits as England Test captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.