Posted On
date_range Updated On
date_range ഉത്തേജകം: അഹ്മദ് ഷെഹ്സാദിന് നാലുമാസം വിലക്ക്
കറാച്ചി: ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടിരുന്ന പാക് ബാറ്റ്സ്മാൻ അഹ്മദ് ഷെഹ്സാദിന് നാലുമാസം വിലക്ക്. ആഭ്യന്തര മത്സരത്തിൽ വിലക്കപ്പെട്ട മരുന്നുകൾ താരം ഉപയോഗിച്ചെന്ന് കഴിഞ്ഞ മേയിലാണ് പി.സി.ബി കണ്ടെത്തുന്നത്. ജൂലൈ മുതൽ താരത്തെ ഏല്ലാ മത്സരങ്ങളിൽനിന്നും വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, എത്രവരെയാണ് വിലക്കെന്ന് നിശ്ചയിച്ചിരുന്നില്ല.
ഇതോടെ, ഇൗ മാസം അവസാനത്തോടെ താരത്തിെൻറ വിലക്ക് തീരും. നിരോധിത മരുന്ന് ഉപയോഗിച്ചിരുന്നെങ്കിലും മത്സരത്തിൽ വഞ്ചന നടത്താൻ ഷെഹ്സാദ് ഉദ്ദേശിച്ചിരുന്നില്ലെന്ന് പി.സി.ബി പറഞ്ഞു. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ പ്രത്യേക പഠന ക്ലാസിൽ താരത്തിന് ഹാജരാവണം. സ്കോട്ലൻഡിനെതിരെ ജൂണിൽ ട്വൻറി20 മത്സരമാണ് ഷെഹ്സാദ് അവസാനമായി പാകിസ്താനായി കളിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.