ലഖ്നോ: 10 വിക്കറ്റ് വീഴ്ത്തിയ ‘ഭീമൻ’ സ്പിന്നർ റഖീം കോൺവാൾ മിന്നിത്തിളങ്ങിയ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ വിൻഡീസിന് ഒമ്പതു വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ അഫ്ഗാനെ 120 റൺസിന് പുറത്താക്കിയ വിൻഡീസ് 31 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. സ്കോർ: അഫ്ഗാനിസ്താൻ 187, 120, വെസ്റ്റിൻഡീസ് 277, 1/33.
ഈ വർഷമാദ്യംടെസ്റ്റ് പദവി ലഭിച്ച അഫ്ഗാൻ മാർച്ചിൽ അയർലൻഡിനെയും സെപ്റ്റംബറിൽ ബംഗ്ലാദേശിനെയും തോൽപിച്ച ആത്മവിശ്വാസവുമായാണ് വിൻഡീസിനെതിരെ മത്സരിക്കാനിറങ്ങിയത്. നേരേത്ത നടന്ന ട്വൻറി20 പരമ്പര റാശിദ് ഖാനും സംഘവും 2-1ന് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.