കറാച്ചി: സെഞ്ച്വറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ആബിദ് അലി വീണ്ടും വിസ്മയിപ്പിക്കുന്നു. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി പാകിസ്താെൻറ 32കാരൻ ഓപണർ ക്രിക്കറ്റിലെ എലൈറ്റ് ക്ലബിലേക്ക്. ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ ഓപണർമാരായ അബിദ് അലിയുടെയും (174), ഷാൻ മസൂദിെൻറയും (135) സെഞ്ച്വറി ബലത്തിൽ മികച്ച സ്കോറിലേക്ക്. ഒന്നാം ഇന്നിങ്സിൽ പാകിസ്താൻ 191നും, ശ്രീലങ്ക 271 റൺസുമെടുത്ത് പുറത്തായിരുന്നു.
80 റൺസിെൻറ കടവുമായിറങ്ങി ആതിഥേയർ മൂന്നാം ദിനം കളി അവസാനിക്കുേമ്പാൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 402 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ അസ്ഹർ അലിയും (56), ബാബർ അസമും (22) ആണ് ക്രീസിൽ.
വെള്ളിയാഴ്ച ഷഹീൻ അഫ്രീദിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിെൻറ തുടർച്ചയായിരുന്നു ശനിയാഴ്ച ആബിദ്-മസൂദ് ബാറ്റിങ്ങിൽ കണ്ടത്. ഈ വർഷം മാർച്ചിൽ ഏകദിനത്തിലെ അരങ്ങേറ്റ ഇന്നിങ്സിൽ സെഞ്ച്വറി നേടി ഞെട്ടിച്ച, ആബിദ്, അതേ പ്രകടനം ടെസ്റ്റിലും ആവർത്തിച്ചു.
റാവൽപിണ്ടിയിൽ ലങ്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ 109 റൺസെടുത്ത് പുറത്താവാതെനിന്ന് ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി കുറിച്ച ആദ്യ ക്രിക്കറ്ററായി ചരിത്രം കുറിച്ചിരുന്നു. പിന്നാലെയാണ് ടെസ്റ്റിലെ തുടരൻ സെഞ്ച്വറി. തുടർച്ചയായി സെഞ്ച്വറി നേടുന്ന ക്രിക്കറ്റിലെ ഒമ്പതാമനും, പാകിസ്താനിലെ ആദ്യത്തെയും ബാറ്റ്സ്മാനായി മാറി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ടെസ്റ്റിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറി കുറിച്ചിരുന്നു. വില്യം പോൺസ്ഫോഡ്, ഡഗ് വാൾട്ടേഴ്സ്, ഗ്രെഗ് െബ്ലവറ്റ്, സൗരവ് ഗാംഗുലി, രോഹിത് ശർമ, ആൽവിൻ കാളിചരൺ, ജിമ്മി നീഷാം എന്നിവരാണ് തുടർച്ചയായി രണ്ട് സെഞ്ച്വറി നേടിയവർ.
ഷാൻ മസൂദും ആബിദും ചേർന്ന് ഓപണിങ് വിക്കറ്റിൽ 278 റൺസാണ് അടിച്ചുകൂട്ടിയത്. ഷാൻ മടങ്ങിയതിനു പിന്നാലെയായിരുന്നു ആബിദിെൻറ മാരത്തൺ ഇന്നിങ്സ് അവസാനിച്ചത് (281പന്തിൽ 174).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.