ഇംഗ്ലണ്ട്​ പര്യടനം​​; അഫ്​ഗാനെതിരായ ചരിത്ര ടെസ്റ്റിൽ എ​േട്ടാളം പ്രമുഖതാരങ്ങളില്ല

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏക ടെസ്റ്റിൽ നിന്നും ഇന്ത്യൻ ടീമിലെ എട്ട്​ മുൻനിര താരങ്ങൾക്ക്​ വിട്ടുനിൽകേണ്ടി വരുമെന്ന് സൂചന​​. പകരം ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാകും ടെസ്റ്റിൽ അണിനിരത്തുകയെന്നും റിപ്പോർട്ടുകളുണ്ട്​.

ജൂൺ 14 ന് ബംഗളൂരുവിൽ നടക്കുന്ന ടെസ്റ്റിൽ നായകൻ കോഹ്​ലിയടക്കം രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, അജിങ്ക്യ രഹാനെ, പുജാര, ശിഖാർ ധവാൻ എന്നിവരില്ലെതാ​യാകും ഇന്ത്യൻ ടീം കളിക്കാനിറങ്ങുക. കഴിഞ്ഞ വർഷമായിരുന്നു ഐ.സി.സി അഫ്​ഗാനിസ്ഥാന്​ ടെസ്റ്റിൽ കളിക്കാനുള്ള അനുമതി നൽകിയത്​. അവരുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്. 

ഇംഗ്ലണ്ടിൽ പര്യടനത്തിന്​​ മുന്നോടിയായി​ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഇന്ത്യൻ താരങ്ങൾക്ക്​ നേരത്തെ അങ്ങോട്ടേക്ക് തിരിക്കേണ്ടതിനാലാണ്​​ അഫ്ഗാനെതിരെയുള്ള ടെസ്റ്റ്​ നഷ്​ടമാകുന്നതെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ട്​. അതേസമയം ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ താരങ്ങൾ ഉൾ​െപട്ടതിനാലാണ്​ ടെസ്റ്റിൽ നിന്നും വിട്ടുനിൽകേണ്ടിവരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

കോഹ്ലിക്കും പുജാരക്കും ഇഷാന്ത് ശർമ്മക്കും ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കാൻ അനുമതി ലഭിച്ചതിനാൽ മൂവരും ടെസ്റ്റിൽ ഉണ്ടാ​വില്ലെന്ന കാര്യം ഏകദേശം ഉറപ്പാണ്​. അതേസമയം ബി.സി.സി.ഐ താരങ്ങളുടെ അഭാവത്തെ കുറിച്ച വാർത്തകളിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. 
 

Tags:    
News Summary - 8 key Indian players to miss the Afghanistan Test ahead of UK tour-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.