മലിംഗയു​ടെ പിൻഗാമിയാകുമോ ഈ 17കാരൻ ?-VIDEO

​കൊളംബോ: ലസിത്​ മലിംഗയെന്ന ശ്രീലങ്കൻ ​ബൗളറെ അൽപം പേടിയോടെയാണ്​ ലോക ക്രിക്കറ്റിലെ ബാറ്റ്​സ്​മാൻമാരെല്ല ാം നേരിടുന്നത്​. ലൈനും ലെങ്​തും പിഴക്കാതെ കൃത്യതയുള്ള മലിംഗയുടെ യോർക്കറുകൾ എക്കാലത്തും ബാറ്റ്​സ്​മാൻമാരെ വ ട്ടം കറക്കിയിരുന്നു. ഇടക്കെത്തിയിരുന്ന മലിംഗയുടെ സ്ലോ ബോളുകളും ബാറ്റ്​സ്​മാൻമാർക്ക്​ വെല്ലുവിളിയായിരുന് നു. ടെസ്​റ്റ്​ ഏകദിന മൽസരങ്ങളിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ച മലിംഗ വൈകാതെ തന്നെ ട്വൻറി 20യിൽ നിന്നും പടിയിറങ്ങും.

മലിംഗ ക്രിക്കറ്റിൽ നിന്ന്​ വിട വാങ്ങിയാൽ പകരം ആരെന്ന ചോദ്യം ശ്രീലങ്കയിലും ആഗോള ക്രിക്കറ്റിലും ഉയർന്ന​ു കഴിഞ്ഞു. എന്നാൽ, സാക്ഷാൽ ലസിത്​ മലിംഗക്ക്​ ശ്രീലങ്കയിൽ നിന്നു തന്നെ ഒരു പിൻഗാമിയെ ലഭിച്ചിരിക്കുന്നുവെന്നതാണ്​ ഇപ്പോഴത്തെ വാർത്ത. മതീഷ്​ പതിരണ എന്ന 17കാരനാണ്​ മലിംഗയുടെ ബൗളിങ്​ ആക്ഷനും യോർക്കറുകളുമായി ഇപ്പോൾ ക്രിക്കറ്റ്​ ലോകത്ത്​ നിറയുന്നത്​.

ശ്രീലങ്കയിലെ ട്രിനിറ്റി കോളജിനായി അരങ്ങേറ്റം കുറിച്ച മതീഷ്​ കേവലം ഏഴ്​ റൺസ്​ മാത്രം വിട്ടു നൽകിയാണ്​ ആറ്​ വിക്കറ്റെടുത്തത്​. ​ശ്രീലങ്കൻ ക്രിക്കറ്റ്​ താരം കുമാർ സംഗക്കാരെ ഉൾപ്പടെ കളി പഠിച്ച ട്രിനിറ്റി കോളജിൽ നിന്ന്​ മറ്റൊരു മലിംഗയുണ്ടാവുമോയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

Tags:    
News Summary - 6 for 7. Meet Sri Lanka's 17-year-old-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.