ഏഴ്​ റൺസിൻെറ ത്രില്ലിങ്​ ജയം; ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ

കേപ്​ടൗൺ: അരങ്ങേറ്റക്കാരൻ ക്രിസ്​റ്റ്യൻ യോങ്കറുടെ വെടിക്കെട്ട്​ (24 പന്തിൽ 49) ബാറ്റിങ്ങിലൂടെ അവസാനം വരെ വിറപ്പിച്ച ദക്ഷിണാഫ്രിക്കയെ ഏഴ്​ റൺസിന്​ കീഴടക്കിയ ഇന്ത്യക്ക്​ ട്വൻറി20 പരമ്പര. അവസാന പന്ത്​ വരെ ആവേശം അലതല്ലിയ മത്സരത്തിൽ ഏഴ്​ റൺസ്​ വിജയവുമായാണ്​ ഇന്ത്യ മൂന്ന്​ മത്സരങ്ങളുടെ പരമ്പര 2-1ന്​ സ്വന്തമാക്കിയത്​. യോങ്കറുടെയും ക്യാപ്​റ്റൻ ജെ.പി. ഡുമിനിയുടെയും (41 പന്തിൽ 55) നേതൃത്വത്തിൽ ആതിഥേയർ അവസാനം വരെ പൊരുതിയെങ്കിലും ഒടുവിൽ വിജയം ഇന്ത്യക്കൊപ്പംനിന്നു. 


നേരത്തേ, ഒാപണർ ശിഖർ ധവാനും (47) സുരേഷ്​ റെയ്​നയും (43) തിളങ്ങിയപ്പോൾ ആദ്യം ബാറ്റുചെയ്​ത ഇന്ത്യ നിശ്ചിത ഒാവറിൽ ഏഴുവിക്കറ്റിന്​ 172 റൺസാണെടുത്തത്​. ടോസ്​ നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ്​ പുറത്തിരുന്ന കോഹ്​ലിക്ക്​ പകരം ക്യാപ്​റ്റ​​​െൻറ റോളിലെത്തിയ രോഹിത്​ ശർമ രണ്ടു ഫോറുമായി തുടങ്ങിയെങ്കിലും രണ്ടാം ഒാവറിൽ പുറത്തായി. ജൂനിയർ ഡാലയുടെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ്​ രോഹിത് ​(11) മടങ്ങുന്നത്​. എന്നാൽ, ശിഖർ ധവാന്​, സുരേഷ്​​ റെയ്​ന കൂട്ടിനെത്തിയതോടെ ഇന്ത്യയുടെ സ്​കോറിങ്ങിന്​ വേഗം കൂടി.



അഞ്ചു ഫോറും ഒരു സിക്​സുമായി റെയ്​ന 47 റൺസെടുത്തു. തബ്​റെയ്​സ്​ ഷംസിയുടെ പന്തിൽ ഫർഹാൻ ​ബഹ്​റുദ്ദീന്​ ക്യാച്ച്​ നൽകി റെയ്​ന മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നാലെ, എത്തിയ മനീഷ്​ പാണ്ഡെക്കും (13) കാര്യമായി ഒന്നും ചെയ്യാനായില്ല. അർധ സെഞ്ച്വറിക്കരികെ ശിഖർ ധവാനും (47) ജൂനിയർ ഡാലയുടെ ഏറിൽ റൗണ്ണൗട്ടായി.  

പിന്നാലെ എം.എസ്​. ധോണിയും (12) മടങ്ങി. ഹാർദിക്​ പാ​ണ്ഡ്യയും (21) ദിനേഷ്​ കാർത്തികും (9) അടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്​സർ പ​േട്ടലും (0), ഭുവനേശ്വർ കുമാറും (0) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ജൂനിയർ ഡാല മൂന്നും ക്രിസ്​ മോറിസ്​ രണ്ടും വിക്കറ്റ്​ വീഴ്​ത്തി.

Tags:    
News Summary - 3rd T20I (N), India tour of South Africa at Cape Town -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.