ബ്വേനസ് എയ്റിസ്: സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് പരിക്കേറ്റതിനത്തെുടര്‍ന്ന് ബാഴ്സലോണക്കെതിരെ രൂക്ഷ വിമര്‍ശവുമായി അര്‍ജന്‍റീന ദേശീയ കോച്ച് എഡ്ഗാര്‍ഡോ ബൗസ രംഗത്തത്തെി. മെസ്സിയുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് തങ്ങളോട് ആവശ്യപ്പെടുന്ന ബാഴ്സ അധികൃതര്‍ പക്ഷേ, താരത്തെ സംരക്ഷിക്കുന്നില്ളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെസ്സിയെ വിശ്രമമില്ലാതെ എല്ലാ മത്സരവും കളിപ്പിക്കുകയാണ് ബാഴ്സ -ബൗസ തുറന്നടിച്ചു. മെസ്സിയില്ലാത്തത് നഷ്ടം തന്നെയാണെങ്കിലും അദ്ദേഹത്തിന്‍െറ അഭാവത്തിലും നന്നായി കളിക്കാന്‍ അര്‍ജന്‍റീനക്കാവുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അത്ലറ്റികോ മഡ്രിഡിനെതിരായ മത്സരത്തിലാണ് മെസ്സിക്ക് പരിക്കേറ്റത്. പെറു, പരഗ്വേ ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് മെസ്സിക്ക് നഷ്ടമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.