'പാക് വിരുദ്ധ അഭിപ്രായങ്ങൾ; ബി.സി.സി.ഐയെ ഒറ്റപ്പെടുത്തണം'

കറാച്ചി: ബി.സി.സി.ഐ അധ്യക്ഷൻ അനുരാഗ് താക്കൂറിൻെറ പാക് വിരുദ്ധ അഭിപ്രായങ്ങൾക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുൻ പ്രസിഡന്റ് ഇഹ്സാൻ മാനി രംഗത്ത്. കേപ്ടൗണിൽ അടുത്ത ആഴ്ച നടക്കുന്ന ഐ.സി.സി എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ പാക് ക്രിക്കറ്റ് അധികാരികൾ ശക്തമായി ഇക്കാര്യത്തിൽ പ്രതികരിക്കണമെന്ന് ഇഹ്സാൻ മാനി ആവശ്യപ്പെട്ടു.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡൻറിന്റെ പക്വതയില്ലാത്തതും വിദ്വേഷജനകവുമായ പ്രസ്താവനകൾ ഐ.സി.സി യോഗത്തിൽ പാകിസ്താൻ ഉന്നയിക്കണം. പാകിസ്ഥാനെതിരായ പ്രസ്താവനകൾ സംബന്ധിച്ച നിലപാട് ബി.സി.സി.ഐ പ്രസിഡന്റിനോട് ഐ.സി.സി ആവശ്യപ്പെടണം. ഭരണകക്ഷിയുടെ പാർലമെന്റ് അംഗമായ അനുരാഗ് താക്കൂറിനോട് തന്റെ പ്രസ്താവനകൾ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടേണ്ടതുണ്ട്- മാനി വ്യക്തമാക്കി.


ഐ.സി.സി മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുമായി കളിക്കുന്നത് പാകിസ്താൻ നിർത്തണമെന്നത്  കഴിഞ്ഞ രണ്ട് വർഷമായി താൻ പാക് ബോർഡിനോട് ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം പറഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT