അമേരിക്കയില്‍ കോഹ്ലി x ധോണി പോരാട്ടം വരുന്നു
ന്യൂഡല്‍ഹി: അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ ഐ.പി.എല്ലിന്‍െറ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ട്വന്‍റി20 ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും നേര്‍ക്കുനേര്‍ വരും. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇരുവരും തങ്ങളുടെ ഐ.പി.എല്‍ ടീമുകളുമായാണ് അമേരിക്കയിലത്തെുക. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍, റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ് എന്നീ ടീമുകളാണ് പര്യടനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ച് രംഗത്തുവന്നത്.
മുഈന്‍ അലിക്ക് സെഞ്ച്വറി; ഇംഗ്ളണ്ടിന് മികച്ച ടോട്ടല്‍
ലണ്ടന്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ളണ്ട് 498 റണ്‍സിന് ഒന്നാം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. ആറിന് 310 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ളണ്ടിനെ സെഞ്ച്വറിയുമായി പുറത്താകാതെനിന്ന മുഈന്‍ അലിയാണ് (155) കൂറ്റന്‍ സ്കോറിലത്തെിച്ചത്. ഒരു വിക്കറ്റ് ബാക്കിനില്‍ക്കെയാണ് ഡിക്ളയര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക ആറിന് 69 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയിലാണ്. കൗശല്‍ സില്‍വക്കും (13) കുശാല്‍ മെന്‍ഡിസിനും (35) മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.