Posted On
date_range Updated On
date_range നെഹ്റക്ക് ഉടന്‍ ശസ്ത്രക്രിയ
ന്യൂഡല്‍ഹി: കാല്‍മുട്ടിന് പരിക്കേറ്റ ഇന്ത്യയുടെ വെറ്ററന്‍ ബൗളര്‍ ആശിഷ് നെഹ്റക്ക് ഉടന്‍ ശസ്ത്രക്രിയ. ഐ.പി.എല്‍ മത്സരത്തിനിടെയാണ് ഈ 37കാരന് പരിക്കേറ്റത്. സണ്‍റൈസേഴ്സിന്‍െറ കുന്തമുനയായ നെഹ്റക്ക് മേയ് 15ന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് പരിക്കേറ്റത്. പിന്നീട് നെഹ്റ കളത്തിലിറങ്ങിയിട്ടില്ല. കാല്‍മുട്ടിനുള്ളിലെ മാംസപേശിയെ അസ്ഥിയോട് ബന്ധിപ്പിക്കുന്ന ചലനഞരമ്പിനാണ് പരിക്ക്. ബി.സി.സി.ഐയുടെ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ് പരിക്കിന്‍െറ ഗുരുതരാവസ്ഥയറിഞ്ഞത്. ലണ്ടനിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ധനായ ഡോ. ആന്‍ഡ്രു വില്യംസിന്‍െറ ഉപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്. കരിയറില്‍ നിരവധി പരിക്കുകളും ശസ്ത്രക്രിയകളും നേരിട്ട താരമാണ് നെഹ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.