ലീഡ്സ്: ഇംഗ്ളണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് ഫോളോ ഓണ്‍. ഇംഗ്ളണ്ടിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറായ 298 പിന്തുടര്‍ന്ന ലങ്ക 91ന് പുറത്താവുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ലങ്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒരു റണ്‍സെടുത്തിട്ടുണ്ട്.
അഞ്ചു വിക്കറ്റെടുത്ത ആന്‍ഡേഴ്സണും നാല് വിക്കറ്റെടുത്ത ക്രിസ് ബ്രോഡുമാണ് ലങ്കയെ തകര്‍ത്തത്. 14 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ അവസാന ആറ് വിക്കറ്റുകള്‍ കടപുഴകി. ലങ്കന്‍ നിരയില്‍ മാത്യൂസ് (34), തിരിമണെ (22), ചണ്ഡീമല്‍ (15), കൗശല്‍ സില്‍വ (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നേരത്തെ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ചമീരയുടെയും ഷനകയുടെയും ബൗളിങ് മികവിലാണ് ഇംഗ്ളണ്ടിനെ 298ല്‍ ഒതുക്കിയത്. അഞ്ചിന് 83 എന്നനിലയില്‍ തകര്‍ന്ന ഇംഗ്ളണ്ട് ബെയര്‍സ്റ്റോ (140) നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് മെച്ചപ്പെട്ട സ്കോറിലത്തെിയത്. ഹെയ്ല്‍സ് 86 റണ്‍സെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.