Posted On
date_range Updated On
date_range രാഹുല്‍ ദ്രാവിഡ് ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയില്‍; ചെയര്‍മാനായി കുംബ്ളെയെ നിലനിര്‍ത്തി
ദുബൈ: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്, മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ എന്നിവരെ ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. നിലവിലെ ചെയര്‍മാന്‍ അനില്‍ കുംബ്ളെയെ നിലനിര്‍ത്തിയതായും ഐ.സി.സി അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷനല്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ തലവന്‍ ടിം മേയെയും ഉള്‍പ്പെടുത്തി. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാര, എല്‍. ശിവരാമകൃഷ്ണന്‍ എന്നിവര്‍ക്കു പകരമായാണ് ദ്രാവിഡിനെയും ടിം മേയെയും തെരഞ്ഞെടുത്തത്. നിലവില്‍ കളിക്കുന്ന താരങ്ങളുടെ പ്രതിനിധികളായിട്ടാണ് ഇരുവരുടെയും നിയമനം. മുന്‍ ആസ്ട്രേലിയന്‍ നായകന്‍ മാര്‍ക് ടെയ്ലര്‍ക്ക് പകരമായാണ് ജയവര്‍ധനെ തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.