Posted On
date_range Updated On
date_range ബി.സി.സി.ഐ പ്രസിഡന്റാകാനുള്ള യോഗ്യതയില്ല -ഗാംഗുലി
കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റാകാനുള്ള യോഗ്യത തനിക്കില്ളെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ ഒരു ബാങ്ക് ഉദ്ഘാടനം ചെയ്യവെയാണ് ഗാംഗുലി നിലപാട് വ്യക്തമാക്കിയത്.
മാനദണ്ഡ പ്രകാരം ബി.സി.സി.ഐ പ്രസിഡന്റാകാനുള്ള യോഗ്യത തനിക്കില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി സ്ഥാനമേറ്റിട്ട് ഏഴുമാസമാകുന്നതേയുള്ളൂ. ഈ ജോലിയേറ്റെടുക്കാന്‍ കഴിവും പ്രാപ്തിയുമുള്ള നിരവധി പേരുണ്ടെന്നും ഗാംഗുലി പറഞ്ഞു. എം.എസ്. ധോണി മികച്ച ക്യാപ്റ്റനാണെന്നും പ്രധാന താരങ്ങള്‍ പരിക്കേറ്റ് പുറത്തായതാണ് ഐ.പി.എല്ലില്‍ പുണെ പുറത്താകാന്‍ കാരണമെന്നും ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.