ബംഗളൂരു: പ്രീമിയര്‍ ഫുട്സാല്‍ ലീഗ് അംബാസഡറായ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ദേശീയ തലത്തില്‍ പ്രതിഭകളെ കണ്ടത്തെുന്നതിനുള്ള പദ്ധതിക്ക് (ടാലന്‍റ് ഹണ്ട്) തുടക്കമിട്ടു. അന്താരാഷ്ട്ര തലത്തിലെ ആദ്യ ഫുട്സാല്‍ ലീഗിന് മുന്നോടിയായാണ് കോഹ്ലിയുടെ സംരംഭം. പ്രാദേശിക തലം മുതല്‍ പ്രതിഭ തെളിയിക്കുന്നവരെ കണ്ടത്തെി വളര്‍ത്തുകയാണ് ലക്ഷ്യം.
മേയ് 26ന് മുംബൈയിലാണ് പദ്ധതി ആരംഭിക്കുക. എട്ടു നഗരങ്ങളില്‍നിന്നായി 40 താരങ്ങളെയാണ് കണ്ടത്തെുക. ഇവര്‍ക്ക് തങ്ങളുടെ ടീമില്‍ കളിക്കാനുള്ള അവസരമുണ്ടാകും. 18 മുതല്‍ 24 വയസ്സുള്ളവരില്‍നിന്നാണ് അപേക്ഷ സ്വീകരിക്കുക. ഓരോ നഗരത്തിലും നടത്തുന്ന ക്യാമ്പില്‍നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക. ജൂലൈ 15 മുതല്‍ 24 വരെയാണ് ലീഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.