ഐ.പി.എല്‍: ഡല്‍ഹിക്ക് ലക്ഷ്യം 150
രാജ്കോട്ട്: ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 150 റണ്‍സ് വിജയലക്ഷ്യം. ഗുജറാത്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 149 റണ്‍സിലൊതുങ്ങി. രണ്ടു വിക്കറ്റ് നേടിയ ഷെഹ്ബാസ് നദീം, ഓരോ വിക്കറ്റ് നേടിയ ക്രിസ് മോറിസ്, സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി, അമിത് മിശ്ര എന്നിവരുടെ അച്ചടക്കമുള്ള ബൗളിങ്ങാണ് കരുത്തരായ ഗുജറാത്തിനെ ശരാശരിയിലൊതുക്കിയത്. 43 പന്തില്‍ 53 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്, 26 പന്തില്‍ പുറത്താകാതെ 36 റണ്‍സെടുത്ത രവീന്ദ്ര ജദേജ, 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്ന എന്നിവരാണ് ഗുജറാത്തിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
മുന്‍നിരക്കാരായ ഡ്വെ്ന്‍ സ്മിത്ത് (15), ബ്രണ്ടന്‍ മക്കല്ലം (1), ആരോണ്‍ ഫിഞ്ച് (5) എന്നിവര്‍ പരാജയപ്പെട്ടു. ജെയിംസ് ഫോക്നര്‍ ഏഴും ഇശാന്‍ കിശന്‍ രണ്ടും റണ്‍സെടുത്ത് പുറത്തായി. ടോസ് നേടിയ ഡല്‍ഹി ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.