അക്സര്‍ പട്ടേലിന് ഹാട്രിക്; സിംഹങ്ങളെ വീഴ്ത്തി പഞ്ചാബ്

രാജ്കോട്ട്: പുതിയ ക്യാപ്റ്റന്‍ മുരളി വിജയിയുടെ കീഴിലിറങ്ങിയ പഞ്ചാബ് കിങ്സ് ഇലവന് രണ്ടാം ജയം. ഗുജറാത്ത് ലയണ്‍സിനെയാണ് പഞ്ചാബ് 23 റണ്‍സിന് തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.5 ഓവറില്‍ 154 റണ്‍സ് എടുത്തു. മറുപടി ബാറ്റിനിറങ്ങിയ ഗുജറാത്ത് ലയണ്‍സിന് 131റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മുരളിവിജയ് (55), സ്റ്റോണിസ് (27), ഡേവിഡ് മില്ലര്‍ (31), വൃദ്ധിമാന്‍ സാഹ(33) എന്നിവരാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിനിറങ്ങിയ പഞ്ചാബിനെ ഹാട്രികുമായി അക്സര്‍ പട്ടേല്‍ (21 റണ്‍സിന് നാലുവിക്കറ്റ്), മോഹിത് ശര്‍മ (32 റണ്‍സിന് മൂന്ന് വിക്കറ്റ്) എന്നിവര്‍ ചേര്‍ന്നാണ് തളച്ചത്. ജെയിംസ് ഫോക്നര്‍(32), ഇഷാന്‍ കിഷാന്‍ (27) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-22 01:19 GMT