കമന്‍േററ്റര്‍മാര്‍ വേണ്ടത്ര പുകഴ്ത്തിയില്ലെന്ന് അമിതാഭ് ബച്ചൻ;  കാര്യമറിയാതെയെന്ന് ഭോഗ്ലെ

ബംഗളൂരു: കളിക്കളത്തിന്‍െറ ഞരമ്പുകളെ ത്രസിപ്പിച്ച പോരാട്ടത്തില്‍ അവസാന പന്തില്‍ ബംഗ്ളാദേശിനെ ഒറ്റ റണ്‍ വ്യത്യാസത്തില്‍ തോല്‍പിച്ച ഇന്ത്യയെ ടി.വി കമന്‍േററ്റര്‍മാര്‍ വേണ്ടത്ര പുകഴ്ത്തിയില്ളെന്ന് അമിതാഭ് ബച്ചന് പരാതി. ബോളിവുഡ് താരരാജാവിന്‍െറ പരാതി കാര്യമറിയാതെയെന്ന് കമന്‍േററ്റര്‍മാരില്‍ പുലിയായ ഹര്‍ഷ ഭോഗ്ലെയുടെ മറുപടി.

ബുധനാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിന് തോറ്റെങ്കിലും കരുത്തന്മാരായ ഇന്ത്യക്കെതിരെ അവസാന നിമിഷം വരെ പോരാടിനിന്ന ബംഗ്ളാദേശിനെ കമന്‍േററ്റര്‍മാര്‍ അമിതമായി പുകഴ്ത്തിയെന്നാണ് ബച്ചന്‍െറ പരാതി. ഒരു റണ്ണിന് ടീമിനെ ജയിപ്പിച്ച ധോണിയെക്കുറിച്ച് ഒന്നും പറയാതെ ബംഗ്ളാദേശിനെ പുകഴ്ത്തുന്ന തിരക്കിലായിരുന്നു കമന്‍േററ്റര്‍മാരെന്ന് ബച്ചന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.ബച്ചന്‍െറ അഭിപ്രായത്തെ പരോക്ഷമായി പിന്താങ്ങുന്നതായിരുന്നു ധോണിയുടെ ട്വീറ്റ്. സംഭവം വിവാദമായതോടെ കമന്‍േററ്റര്‍മാരില്‍ പ്രമുഖനായ ഹര്‍ഷ ഭോഗ്ലെ ഫേസ്ബുക്കിലൂടെ മറുപടി കുറിക്കുകയും ചെയ്തു. 

കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതെയാണ് ബച്ചന്‍ പ്രതകരിച്ചത് എന്നായിരുന്നു ഭോഗ്ലെയുടെ പ്രതികരണം. സ്റ്റാര്‍ സ്പോര്‍ട്സിനായി രണ്ടുതരം കമന്‍ററികളാണ് നടക്ക ുന്നത്. സ്റ്റാര്‍ വണ്ണിലെ ഇംഗ്ളീഷ് കമന്‍ററി  ഇന്ത്യക്കു പുറമേ ബംഗ്ളാദേശ്, ഇംഗ്ളണ്ട്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും പ്രക്ഷേപണം ചെയ്യുന്നുണ്ട്. പരമാവധി സന്തുലനം പാലിച്ചായിരിക്കും ഈ കമന്‍ററി. സ്റ്റാര്‍ സ്പോര്‍ട്സ് 3ല്‍ ഹിന്ദിയിലാണ് കമന്‍ററി. ഇന്ത്യക്കാരുടെ വീക്ഷണകോണിലൂടെയാണ് ചാനല്‍ മൂന്നിലെ കമന്‍ററി. ഇതു മനസ്സിലാക്കാതെയാണ് ബച്ചന്‍ വൈകാരികമായി പ്രതികരിച്ചതെന്ന് ഭോഗ്ലെ ന്യായീകരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.