ഇസ്ലാമാബാദ്: ട്വന്‍റി20 ലോകകപ്പില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം വിട്ടൊഴിയുന്നില്ല. ധര്‍മശാല വിവാദത്തിന് പിന്നാലെ ഇന്ത്യന്‍ സര്‍ക്കാര്‍ ഒൗദ്യോഗികമായി സുരക്ഷാ ഉറപ്പ് നല്‍കാതെ ടീമിനെ ഇന്ത്യയിലേക്ക് അയക്കാനാകില്ളെന്ന് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അറിയിച്ചു. ടീമിന്‍െറ സുരക്ഷ സംബന്ധിച്ച് ഇന്ത്യ ഒൗദ്യോഗിക ഉറപ്പ് നല്‍കാന്‍ തയാറായിട്ടില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഒരു ലക്ഷമാണ് കപ്പാസിറ്റി. ഏത് ഭാഗത്തുനിന്നാണ് കല്ലുകള്‍ വരുകയെന്ന് ഞങ്ങള്‍ക്കുറപ്പില്ല. സ്റ്റേഡിയത്തിലെങ്കിലും സുരക്ഷയൊരുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അദ്ദേഹം പറഞ്ഞു. ലോകകപ്പ് മത്സരങ്ങള്‍ ആവശ്യമായ എല്ലാ സുരക്ഷയും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ദക്ഷിണേഷ്യന്‍ ഗെയിംസിനടക്കം വിവധ കായിക മത്സരങ്ങളില്‍ പാകിസ്താന്‍ അടക്കമുള്ള നിരവധി ടീമുകള്‍ ഇന്ത്യയില്‍ എത്തിയതാണ്. ഇന്ത്യ മതിയായ സുരക്ഷയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ ഉറപ്പു നല്‍കാതെ ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക് ടീം യാത്രതിരിക്കേണ്ടതില്ളെന്ന് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ നിര്‍ദേശം നല്‍കിയതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മീഡിയ ഡയറക്ടര്‍ അംജദ് ഹുസൈന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞിരുന്നു.
പാക് ടീമിന്‍െറ ഇന്ത്യയിലേക്കുള്ള യാത്ര വൈകുന്നത് ആശങ്കയോടെയാണ് ബി.സി.സി.ഐയും ഐ.സി.സിയും കാണുന്നത്. ശനിയാഴ്ച ബംഗാളിനെതിരെയാണ് പാക് ടീമിന്‍െറ ആദ്യ സന്നാഹ മത്സരം.
മാര്‍ച്ച് 14ന് ശ്രീലങ്കക്കെതിരെയും സന്നാഹ മത്സരം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ധര്‍മശാലയില്‍ പാക് ടീമിന് കളിക്കാന്‍ സുരക്ഷയില്ളെന്ന പി.സി.ബിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 19ന് നടക്കുന്ന ഇന്ത്യ-പാക് മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.