ഫര്‍ഹാന് സര്‍ക്കാര്‍ ജോലി

നിലമ്പൂര്‍: അന്ധരുടെ ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ മൈലാടി അരഞ്ഞിക്കല്‍ മുഹമ്മദ് ഫര്‍ഹാന് സ്വപ്നസാക്ഷാത്കാരമായി സര്‍ക്കാര്‍ ജോലി. എടക്കര സാമൂഹികക്ഷേമ ഓഫിസില്‍ ക്ളര്‍ക്കായാണ് ജോലി ലഭിച്ചത്. ഉത്തരവ് കൈപ്പറ്റിയ ഫര്‍ഹാന്‍ ചൊവ്വാഴ്ച ജോലിയില്‍ പ്രവേശിക്കും. ലോകകപ്പ് നേടിയ ശേഷം ഫര്‍ഹാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചിരുന്നു. സര്‍ക്കാര്‍ ജോലി എന്ന ആവശ്യം മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത ഫര്‍ഹാന് കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് (എ.കെ.ഡി.ഡി.എ) മലപ്പുറം ജില്ലാ കമ്മിറ്റി വീട് നിര്‍മിക്കാന്‍ ആറ് സെന്‍റ് സ്ഥലം നല്‍കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.