ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാവുന്നത് മനപ്പൂര്‍വമെന്ന് ഐ.സി.സി

ലണ്ടന്‍: സുപ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ വരുന്നതിന്‍െറ ‘ഗുട്ടന്‍സ്’ പുറത്തായി. ആവേശം വിതക്കുന്ന ഈ പോരാട്ടം കാണാന്‍ സ്റ്റേഡിയത്തിലും ടി.വിക്ക് മുന്നിലും കളിപ്രേമികള്‍ ഏറെ എത്തുന്നതിനാല്‍ ഇന്‍റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) മനപ്പൂര്‍വം ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയാണത്രെ. ഐ.സി.സി ചീഫ് എക്സിക്യൂട്ടിവ് ഡേവ് റിച്ചാര്‍ഡ്സനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.സി.സിയുടെ ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനായി ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.സിയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ്.

ലോകമെങ്ങുമുള്ള ആരാധകരും ഈ വമ്പന്‍ പോരാട്ടം പ്രതീക്ഷിക്കുന്നുണ്ടെന്നും റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ളണ്ടില്‍ അരങ്ങേറുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്. അതേസമയം, ഇരുരാജ്യങ്ങളെയും ബോധപൂര്‍വം ഒരേ ഗ്രൂപ്പിലുള്‍പ്പെടുത്തുന്നില്ളെന്ന് ഐ.സി.സി വക്താവ് പിന്നീട് വിശദീകരണവുമായത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.