Posted On
date_range Updated On
date_range റബാഡ തിളങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം
സെഞ്ചൂറിയന്‍: 13 വിക്കറ്റെടുത്ത കഗീസോ റബാഡയുടെ ബൗളിംങ് മികവില്‍ ഇംഗ്ളണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം. 280 റണ്‍സിനാണ് അവസാന ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയിച്ചത്. 52/3 എന്ന നിലയില്‍ അഞ്ചാംദിനം തുടങ്ങിയ ഇംഗ്ളീഷുകാർ 101 റണ്‍സിന് പുറത്തായി. റബാഡ ആറും മോണി മോര്‍ക്കല്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ജയിച്ച് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഇംഗ്ളീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനാണ് 'മാന്‍ ഓഫ് ദ സീരീസ്' പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.