Posted On
date_range Updated On
date_range ബ്ലൈന്‍ഡ് ഏഷ്യാകപ്പ് ക്രിക്കറ്റ്: ഇന്ത്യക്ക് രണ്ടാം ജയം
കൊച്ചി: ബൈ്ളന്‍ഡ് ഏഷ്യാകപ്പ് ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് രണ്ടാം ജയം. നേപ്പാളിനെ 189 റണ്‍സിന് പരാജയപ്പെടുത്തി. സ്കോര്‍: ഇന്ത്യ മൂന്നിന് 261, നേപ്പാള്‍ 18.4 ഓവറില്‍ 72ന് എല്ലാവരും പുറത്ത്. ശ്രീലങ്ക ബംഗ്ളാദേശിനെ ഒമ്പത് വിക്കറ്റിനും തോല്‍പിച്ചു. ബംഗ്ളാദേശ് എട്ടിന് 129, ശ്രീലങ്ക 13.4 ഓവറില്‍ ഒന്നിന് 130.
60 പന്തില്‍ നാല് ബൗണ്ടറികളടക്കം 102 റണ്‍സെടുത്ത കേതന്‍ പട്ടേലിന്‍െറ കരുത്തിലാണ് ഇന്ത്യന്‍ ജയം. ഓപണര്‍ സുനിലും (59), സുഖ്റാം മാഞ്ചിയും (51) അര്‍ധശതകം നേടി. ലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ കാലിടറി. ഇന്ത്യയുടെ പ്രേംകുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുധനാഴ്ച ഇന്ത്യ പാകിസ്താനെയും ശ്രീലങ്ക നേപ്പാളിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.