മത്സരം സമനില; ആംല നായകസ്ഥാനമൊഴിഞ്ഞു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയും ഇംഗ്ളണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലവസാനിച്ചു. തൊട്ടുപിന്നാലെ ഹാഷിം ആംല ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. എ.ബി ഡിവില്ലിയേഴ്സാകും പരമ്പരയിലെ അടുത്ത രണ്ട് ടെസ്റ്റുകളിലെ നായകന്‍. ആദ്യം ബാറ്റുചെയ്ത ഇംഗ്ളണ്ട് ഒന്നാമിന്നിങ്സില്‍ ആറു വിക്കറ്റിന് 629 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തിരുന്നു. ആതിഥേയര്‍ ഏഴിന് 627ല്‍ ഒന്നാമിന്നിങ്സ് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. അവസാന ദിനം വെളിച്ചക്കുറവുമൂലം കളി മതിയാക്കുമ്പോള്‍ ഇംഗ്ളണ്ട് രണ്ടാമിന്നിങ്സില്‍ ആറിന് 159 റണ്‍സെടുത്തിരുന്നു. ജോണി ബെയര്‍സ്റ്റോയും (30) മുഈന്‍ അലിയും (10) ആയിരുന്നു ക്രീസില്‍. മത്സരത്തില്‍ ഇംഗ്ളണ്ടിന്‍െറ ബെന്‍സ്റ്റോക്കും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഷിം ആംലയും ഇരട്ടശതകം നേടിയിരുന്നു. സ്റ്റോക്ക്സ് ആണ് കളിയിലെ കേമന്‍. ആദ്യടെസ്റ്റില്‍ ഇംഗ്ളണ്ട് 24 റണ്‍സിന്‍െറ ജയം നേടിയിരുന്നു. ഈ മാസം 14ന് ജൊഹാനസ്ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT