ബെന്‍ സ്റ്റോക്കിന് ഇരട്ട ശതകം; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍

കേപ്ടൗണ്‍: ബെന്‍ സ്റ്റോക്കിന്‍െറ ഇരട്ട ശതകത്തിന്‍െറ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ളണ്ടിന് കൂറ്റന്‍ ഒന്നാമിന്നിങ്സ് സ്കോര്‍. 258 റണ്‍സ് നേടിയ സ്റ്റോക്ക് ടീമിനെ ആറിന് 629 ഡിക്ളയേഡ് എന്ന ഒന്നാമിന്നിങ്സ് സ്കോറിലത്തെിച്ചു. 150 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോക്കൊപ്പം ആറാം വിക്കറ്റില്‍ 399 റണ്‍സിന്‍െറ ലോക റെക്കോഡ് കൂട്ടുകെട്ടും സ്വന്തമാക്കിയ സ്റ്റോക്ക് റണ്ണൗട്ടായി മടങ്ങിയതോടെ ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്യാന്‍ തീരുമാനിച്ചു. 

163 പന്തില്‍ ഇരട്ട സെഞ്ച്വറി നേടിയ സ്റ്റോക്ക് വേഗമേറിയ ഇരട്ട സെഞ്ച്വറിയുടെ കാര്യത്തില്‍ ന്യൂസിലന്‍ഡിന്‍െറ നതാന്‍ ആസിലിന് പിന്നിലായി. 197 പന്ത് മാത്രം ചെലവഴിച്ചാണ് 30 ഫോറും 11 സിക്സുമടക്കം സ്റ്റോക്ക് 258 റണ്‍സ് വാരിക്കൂട്ടിയത്. ദക്ഷിണാഫ്രിക്ക രണ്ടിന് 141 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഹാഷിം ആംലയും (64) എ.ബി ഡിവില്ലിയേഴ്സുമാണ് (25) ക്രീസില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.