ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കാൻ പാക് ക്രിക്കറ്റ് ടീമിന് സർക്കാർ അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത മാസം നടക്കുന്ന ട്വന്‍റി20 ലോകകപ്പിന് ദേശീയ ടീമിനെ അയക്കാന്‍ പി.സി.ബിക്ക് പാകിസ്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ടീമിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെടുമെന്ന് പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. കളികാണാന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകരുടെ വിസ നടപടികളും മറ്റു ഒരുക്കങ്ങളും നന്നായി നടക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍െറ പങ്കാളിത്തം സംബന്ധിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനിന്ന അവ്യക്തതക്ക് ഇതോടെ അവസാനമായി. പിന്‍വാങ്ങിയാല്‍ വന്‍തുക നഷ്ടപരിഹാരം ഐ.സി.സി ഈടാക്കും എന്ന വെല്ലുവിളി പാക് ബോര്‍ഡിന് മുന്നിലുണ്ടായിരുന്നു. അന്തിമ തീരുമാനം പ്രധാനമന്ത്രി നവാസ് ശരീഫിന്‍േറതായിരിക്കുമെന്ന് ഈ മാസം ആദ്യം ഷഹരിയാര്‍ ഖാന്‍ പറഞ്ഞിരുന്നു. ഇന്ത്യക്കൊപ്പം സൂപ്പര്‍ 10 ഗ്രൂപ് രണ്ടിലാണ് പാകിസ്താന്‍. അതേസമയം, ഒരു ഹോം പരമ്പര കളിക്കാന്‍ തയാറാകുന്നതുവരെ ഇന്ത്യയില്‍ ദ്വിരാഷ്ട്ര പരമ്പരയൊന്നും കളിക്കില്ളെന്ന് പി.സി.ബി എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധം പുന$സ്ഥാപിക്കാന്‍ പൂര്‍ണസമ്മതമാണ്. പാകിസ്താനിലോ അല്ളെങ്കില്‍ മറ്റേതെങ്കിലും വേദിയിലോ കളിക്കാന്‍ ഇന്ത്യ തയാറാകണം എന്നതാണ് ബോര്‍ഡിന്‍െറ ആവശ്യം. കഴിഞ്ഞവര്‍ഷം കളിക്കാം എന്ന ഉറപ്പില്‍നിന്ന് ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്നുണ്ടായ നഷ്ടംനികത്താന്‍ ഹോം പരമ്പര അത്യാവശ്യമാണെന്നാണ് പാക് ബോര്‍ഡ് വ്യക്തമാക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.