??? ???????

നൂറില്‍ നൂറ് വോഗ്സ്

വെലിങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 100 റണ്‍സിലേറെ ശരാശരിയുള്ള താരമെന്ന റെക്കോഡ് ആസ്ട്രേലിയയുടെ ആദം വോഗ്സിന് സ്വന്തം. തുടര്‍ച്ചയായ മത്സരങ്ങളില്‍ പുറത്താകാതെ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടിയ സചിന്‍െറ റെക്കോഡും വോഗ്സ് തിരുത്തിയെഴുതി. വെലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് വോഗ്സ് ചരിത്രം കുറിച്ചത്.

ഏഴു റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വോഗ്സിന്‍െറ വ്യക്തിഗത സ്കോര്‍ 172ലത്തെിയപ്പോഴാണ് ബാറ്റിങ് ശരാശരി 100 പിന്നിട്ടത്. 1000 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത താരങ്ങളില്‍ ശരാശരി 100ന് മുകളിലുള്ള ഏക താരം വോഗ്സാണ്. 99.6 ശരാശരിയുള്ള ബ്രാഡ്മാനാണ് വോഗ്സിന് പിന്നില്‍. കരിയറിന്‍െറ അവസാന നാളുകളില്‍ ദേശീയ ടീമിലത്തെിയ 36കാരനായ വോഗ്സ് 13 ടെസ്റ്റുകളില്‍ 18 ഇന്നിങ്സുകളിലായി 1028 റണ്‍സ് നേടിയിട്ടുണ്ട്.

2004ല്‍ തുടര്‍ച്ചയായ നാലു ഇന്നിങ്സുകളില്‍ പുറത്താകാതെ സച്ചിന്‍ നേടിയ 497 റണ്‍സിന്‍െറ റെക്കോഡും വോഗ്സ് തിരുത്തി. അവസാന മൂന്നു ഇന്നിങ്സുകളില്‍ പുറത്താകാതെ 269, 106, 176 റണ്‍സ് വീതം നേടിയ വോഗ്സ് ഇതുവരെ 551 റണ്‍സ് എടുത്തിട്ടുണ്ട്. 35 വയസ്സിനുശേഷം ക്രിക്കറ്റില്‍ അരങ്ങേറ്റംകുറിച്ച് അഞ്ചു സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും വോഗ്സ് സ്വന്തം പേരില്‍ കുറിച്ചു.

വോഗ്സിന്‍െറയും(176*)ഉസ്മാന്‍ ഖ്വാജയുടെയും(140) സെഞ്ച്വറികളുടെ ബലത്തില്‍ ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 463 എന്ന നിലയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.