ദുബൈ: ആസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരമ്പര വിജയത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി നിറഞ്ഞുനിന്ന വിരാട് കോഹ്ലി ട്വന്‍റി20 ബാറ്റ്സ്മാന്‍മാരില്‍ ഒന്നാമത്. ഇന്ത്യ ഒന്നാം നമ്പര്‍ ടീമായതിന്‍െറ ആഹ്ളാദത്തിനൊപ്പമാണ് കോഹ്ലിയുടെ നേട്ടം. തിങ്കളാഴ്ച പുറത്തിറങ്ങിയ ഐ.സി.സി റാങ്കിങ്ങില്‍ ആസ്ട്രേലിയന്‍ ട്വന്‍റി20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ പിന്നിലാക്കിയാണ് കോഹ്ലി മുന്നേറിയത്. നിയമവിരുദ്ധ ആക്ഷന്‍െറ പേരില്‍ നിലവില്‍ വിലക്ക് നേരിടുന്ന വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ ആണ് ബൗളര്‍മാരില്‍ ഒന്നാമത്. ആസ്ട്രേലിയ എട്ടാം റാങ്കിലേക്ക് വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.