ക്യാപ്റ്റനായിരുന്നപ്പോള്‍ സഹതാരങ്ങളില്‍നിന്ന് പിന്തുണ കിട്ടിയില്ല –ദില്‍ഷന്‍

കൊളംബോ: കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധനെ, ഏഞ്ചലോ മാത്യൂസ് എന്നീ സഹതാരങ്ങള്‍ക്കെതിരെ വിമര്‍ശമുന്നയിച്ച് കൊണ്ട് ദില്‍ഷന്‍െറ വിടവാങ്ങല്‍. 2011ല്‍ താന്‍ നായകനായിരുന്ന സമയത്ത് ടീമിലുണ്ടായിരുന്ന രണ്ട് മുന്‍ നായകന്മാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ളെന്ന് സങ്കക്കാരയുടെയും ജയവര്‍ധനെയുടെയും പേരെടുത്ത് പറയാതെ ദില്‍ഷന്‍ വിമര്‍ശിച്ചു. ഏകദിന ക്രിക്കറ്റിലെ വിരമിക്കല്‍ മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദില്‍ഷന്‍െറ ഒളിയമ്പ്.

തന്‍െറ നായകത്വത്തില്‍ കളിക്കാനാവില്ളെന്ന് സങ്കക്കാരയും ജയവര്‍ധനയും  പറഞ്ഞു. വളരെയേറെ നിര്‍ബന്ധിച്ച ശേഷമാണ് ഒരാള്‍ കളിക്കാന്‍ തയാറായത്. ഇത് തനിക്ക് ഏറെ വിഷമമുണ്ടാക്കി. പരിക്കാണെന്ന് പറഞ്ഞ് നിലവിലെ നായകന്‍ ഏഞ്ചലോ മാത്യൂസ് ബൗള്‍ ചെയ്യുന്നതില്‍ നിന്ന് പിന്മാറി. വ്യക്തിപരമായി വിരോധങ്ങള്‍ കളിയില്‍ കാണിക്കുന്നത് ശരിയല്ല. താന്‍ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്. നായകന്‍ ആരാണെന്നത് തന്നെ സംബന്ധിച്ചിടത്തോളം വിഷയമല്ല. യുവതാരങ്ങള്‍ക്ക് അവസരമൊരുക്കാനാണ് വിരമിച്ചത്. അടുത്താഴ്ച നടക്കുന്ന 20ട്വന്‍റി മത്സരത്തിനുള്ള ടീമില്‍ താന്‍ ഉണ്ടായിരിക്കുമെന്ന് കരുതുന്നതായും ദില്‍ഷന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2013ല്‍ ദില്‍ഷന്‍ വിരമിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.