ടെസ്റ്റില്‍ ഇന്ത്യ ഒന്നാം റാങ്കിലത്തെും –ധോണി

ഫ്ളോറിഡ: ഈ ഹോം സീസണിന്‍െറ അവസാനത്തോടെ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തത്തെുമെന്ന് ഏകദിന ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി. വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ധോണി പറഞ്ഞു. ന്യൂസിലന്‍ഡ്, ഇംഗ്ളണ്ട്, ആസ്ട്രേലിയ, ബംഗ്ളാദേശ് എന്നീ ടീമുകള്‍ക്കെതിരായി 13 ടെസ്റ്റുകളാണ് ഈ സീസണില്‍ നടക്കാനിരിക്കുന്നത്.

ഈ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ രണ്ടാം റാങ്കുകാരെക്കാള്‍ ഏറെ മുമ്പിലാകും ഇന്ത്യയുടെ സ്ഥാനം. പേസ് ബൗളര്‍മാരെല്ലാം പൂര്‍ണ ഫിറ്റാണ്. പത്ത് പേസ് ബൗളര്‍മാര്‍ നിലവില്‍ നമുക്കുണ്ട്. രണ്ടര വര്‍ഷമായി ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവന്നിട്ടില്ല. ഇത് ശുഭസൂചകമാണ് -ധോണി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.